ഓപ്പറേഷന്‍ നെയ്മര്‍: അമ്പരപ്പിക്കുന്ന ചൂതാട്ടത്തിനൊരുങ്ങി റയല്‍ മാഡ്രിഡ് പ്രസിഡന്റ്: റിപ്പോര്‍ട്ട്

പിഎസ്ജി സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ചൂതാട്ടത്തിനൊരുങ്ങുന്നതായി ഡിയാരിയോ ഗോള്‍ റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നെയ്മറുമായി കൈമാറ്റം ചെയ്യാനായി റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് ഒരുങ്ങുന്നതയാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റൊണാള്‍ഡോയ്ക്ക് പകരക്കാരനായി നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ഇതിനോടകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയറുമായി റയല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെയ്മറിനെ പരസ്യമായി ടീമിലേക്ക സ്വാഗതം ചെയ്ത് റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ് രംഗത്തെത്തിയിരുന്നു.

അതേസമയം, റൊണാള്‍ഡോ ആവശ്യപ്പെടുന്ന വേതനം നല്‍കാന്‍ റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് തയാറാല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് താരം ക്ലബ്ബില്‍ തൃപ്തനല്ലെന്നും ഡിയാരിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32കാരനായ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി നെയ്മറിനെ ടീമിലെത്തിച്ച് ക്ലബ്ബിന്റെ പുതിയ ഐക്കണായി ഉയര്‍ത്താനാണ് റയല്‍ മാനേജ്‌മെന്റിന്റെ നീക്കം.