ടൂറിനില്‍ റോണോ ഗര്‍ജ്ജനം: ഇനി പറയൂ ആരാണ് GOAT!

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് യുവന്റസ് അവസാന എട്ടില്‍ ഇടം നേടി. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് ടീമിലെത്തിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ മിന്നുന്ന ഹാട്രിക്കിലാണ് ഓള്‍ഡ് ലേഡി ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരുച്ചു വരവുകളില്‍ ഒന്ന് സ്വന്തം പേരില്‍ കുറിച്ചത്.

Image result for ronaldo simeone

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ ക്ഷീണത്തിലാണ് യുവന്റസ് ടൂറിനില്‍ സ്വന്തം തട്ടകത്ത് രണ്ടാം പാദത്തിനിറങ്ങിയത്. എന്നാല്‍, അത്‌ലറ്റിക്കോയും യുവന്റസും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ടായിരുന്നു. ഒരു സീസണില്‍ ശരാശരി 50 ഗോളുകള്‍ നേടുന്ന റൊണാള്‍ഡോ എന്ന പ്രതിഭാസം.

Image result for ronaldo

കളി തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ ഡിയാഗോ ഗോഡിനും ഗിമിനെസും കാക്കുന്ന അത്‌ലറ്റിക്കോ പ്രതിരോധ കോട്ടയിലേക്ക് യുവന്റസ് ചീറിപ്പാഞ്ഞടുത്തു. പോളോ ഡിബാലയ്ക്ക് പകരമായി ആദ്യ പതിനൊന്നില്‍ ഇറക്കിയ ഫെഡറിക്കോ ബെര്‍ണാഡെഷിയാണ് കളിയില്‍ ട്വിസ്റ്റുകളുടെ ചക്രം തിരിച്ചത്. റൊണാള്‍ഡോയുടെ ആദ്യ ഗോളിന് നല്‍കിയ ക്രോസും ടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയ പെനാല്‍റ്റിയും ഈ താരത്തിന്റെ സംഭാവനയായിരുന്നു.

Image result for ronaldo

ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിനെ തുടര്‍ന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ പരിഹാസത്തിന് ഇരയായാണ് യുവന്റസ് അന്ന് മാഡ്രിഡില്‍ നിന്നും വിമാനം കയറിയത്. എന്നാല്‍, രണ്ടാം പാദത്തില്‍ അവരെല്ലാം ഉറപ്പിച്ചിരുന്നു.

ഹാട്രിക്ക് അടിക്കുമെന്ന് മത്സരത്തിന് മുമ്പ് റൊണാള്‍ഡോ സുഹൃത്തുക്കളോടും മറ്റും പറയുകയും ചെയ്തു. എന്നാല്‍, ആരാധകര്‍ക്ക് അതൊന്നും വിശ്വാസമുണ്ടായിരുന്നില്ല. കാരണം, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ പോലുള്ള ടീമിനോട് പരാജയപ്പെട്ട് നില്‍ക്കുന്ന ഒരു ടീം രണ്ടാം പാദത്തില്‍ അത്ഭുതം കാണിക്കേണ്ടി വരുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.

Image result for ronaldo

എന്നാല്‍, ടൂറിനില്‍ റൊണാള്‍ഡോ ഉഗ്രരൂപം പുറത്തെടുത്തു. ടീമിനെ ചുമലിലേറ്റ് എന്ത് കൊണ്ട് താന്‍ എന്ന് ആരാധകര്‍ക്ക് കാണിച്ചും തെളിയിച്ചും കൊടുത്തു. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് അയാള്‍ ഉയര്‍ത്തെഴുന്നേറ്റു. ഗോളുകള്‍ അടിച്ചു ടീമിനെ കരയില്‍ കയറ്റിയിട്ടു. കളിയാക്കിയര്‍ക്ക് അതേ നാണയത്തില്‍ മറുപടിയും നല്‍കി.

ഇതോടെ, ഗോട്ട് ചര്‍ച്ചയില്‍ മെസിക്ക് ഒരു പടി മുന്നിലായി റൊണാള്‍ഡോ. യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍സ് ലീഗിന് ഒരു രാജകുമാരനുണ്ടെങ്കില്‍ അത് താന്‍ മാത്രമാണെന്ന് റൊണാള്‍ഡോ ഒരിക്കല്‍ കൂടി തെളിയിച്ചു. കഴിഞ്ഞ സീസണുകളില്‍ റയല്‍ മാഡ്രിഡ് കുപ്പായത്തിലായിരുന്നുവെങ്കില്‍ ഇക്കുറി അത് യുവന്റസിന്റെ കറുപ്പും വെളുപ്പും നിറങ്ങളുള്ള കുപ്പായത്തിലായെന്ന് മാത്രം.

Image result for ronaldo

ടീം മാറിയെങ്കിലും ജയിക്കാനുള്ള, ടീമിനെ ജയിപ്പിക്കാനുള്ള റൊണാള്‍ഡോയുടെ തൃഷ്ണയ്ക്ക് ഒരു കുറവും ഇതുവരെ വന്നില്ല. അത്‌ലറ്റിക്കോയ്‌ക്കെതിരെയും അയാളുടെ വിജയ തൃഷ്ണയായിരുന്നു ഗോളടിച്ചു കൂട്ടിയത്. ഇംപോസിബിള്‍ എന്നത് ഫുട്‌ബോളില്‍ ഇല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവന്റസ് അത്‌ലറ്റിക്കോയ്‌ക്കെതിരേ നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ പിഎസ്ജിക്കെതിരെ നടത്തിയ വീരോചിത തിരിച്ചു വരവിനോളം വരില്ലെങ്കിലും തങ്ങള്‍ എന്ത് ഉദ്ദേശത്തിലാണോ റൊണാള്‍ഡോയെ ടീമിലെത്തിച്ചത് അത് സാധ്യമായ സന്തോഷത്തിലാണ് യുവന്റസ്.