റൊണാള്‍ഡോയ്ക്ക് പകരക്കാരന്‍: മാഡ്രിഡിന്റെ കണ്ണിലുടക്കുന്നത് വമ്പന്‍ പേരുകള്‍

Gambinos Ad
ript>

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ തേടുന്ന റയല്‍ മാഡ്രിഡ് പരിഗണിക്കുന്നത് വമ്പന്‍ താരങ്ങളെ. കെയിലന്‍ എംബാപ്പെ, എഡ്വിന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍ എന്നിവരെയാണ് മാഡ്രിഡ് മുഖ്യമായും നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബ്രസീലിന്റെ പിഎസ്ജി താരം നെയ്മറിലുള്ള താല്‍പ്പര്യം മാഡ്രിഡ് ഉപേക്ഷിച്ചതായാണ് സൂചനകള്‍.

Gambinos Ad

Image result for mbappe

നേരത്തെ ആരാധകര്‍ക്കിടയില്‍ ഒരു മാധ്യമ സ്ഥാപനം നടത്തിയ സര്‍വെയില്‍ എംബാപ്പെയെ എത്തിക്കുന്നതിനായിരുന്നു ആരാധകര്‍ താല്‍പ്പര്യം പ്രകടപ്പിച്ചത്. ഈ സര്‍വെയില്‍ നെയ്മറിനെയും ഹസാര്‍ഡിനെയു കെയ്‌നെയും ഏറെ പിന്നിലാക്കിയാണ് എംബാപ്പെ മുന്നിലെത്തിയത്. അതേസമയം, താരത്തിന്റെ പ്രായവും മാഡ്രിഡിന് അനുകൂലമാണെന്നാണ് സൂചന.

Image result for hazard

നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് കളിക്കുന്ന എംബാപ്പെ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളടിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ടീനേജ് താരങ്ങളെ എത്തിച്ച് ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണ് മാഡ്രിഡ് പ്രസിഡന്റ് അടുത്തകാലത്തായി ആവിഷ്‌കരിച്ചിരിക്കുന്നത്. ബ്രസീലിയന്‍ കൗമാരം താരം വിന്‍ഷ്യസ് ജൂനിയറിനെ എത്തിച്ചതും ഈ നീക്കത്തിന്റെ ഭാഗമായെന്നാണ് വിലയിരുത്തലുകള്‍.

Image result for kane

മാഡ്രിഡിന്റെ ലിസ്റ്റുള്ള താരങ്ങള്‍ എല്ലാം അതാതു ക്ലബ്ബുകള്‍ക്ക് നിര്‍ണായക സംഭാവന നല്‍കുന്നവരാണെന്നിരിക്കെ ഇവരെ സ്വന്തമക്കാന്‍ മാഡ്രിഡിന് കോടികള്‍ മുടക്കേണ്ടി വരും.