റോണോയ്‌ക്കെതിരെ റയലിറങ്ങുന്നു, ഇത് ലോകം കാത്തിരിക്കുന്ന പോരാട്ടം

Gambinos Ad
ript>

റയല്‍ മാഡ്രിഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഗ്നി പരീക്ഷ. അടുത്ത മാസം തന്നെ യുവന്റസ് റയലുമായി ഏറ്റുമുട്ടുന്നു എന്നതാണ് അത്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന്റെ ഭാഗമായിട്ടാണ് റയല്‍-യുവന്റസ് പോരാട്ടത്തിന് വേദിയാകുക.

Gambinos Ad

അടുത്ത മാസം നാലിനാണ് റയല്‍ മാഡ്രിഡ്-യുവന്റസ് മത്സരം. യു.എസിലെ മെരിലാന്‍ഡിലാണ് മത്സരം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് ശേഷം യുവന്റസും റയലും ഏറ്റുമുട്ടുന്ന ആദ്യ മത്സരമായിരിക്കും ഇത്.

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 805 കോടി രൂപയ്ക്ക് (105 ദശലക്ഷം യൂറോ) യുവന്റസിലേക്ക് ചേക്കേറിയത്. റയല്‍ മാഡ്രിഡ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു.

റൊണാള്‍ഡോ യുവന്റസുമായി കരാറിലെത്തിയിട്ടുണ്ടെന്ന് യുവന്റസ് മുന്‍ സിഇഒ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും മൗനം തുടരുകയായിരുന്നു. 2009്ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുന്നത്. പിന്നീട് ക്ലബ്ബിനെ നാല് ചാംപ്യന്‍സ് ലീഗ് കിരിടീത്തതിലേക്ക് നയിച്ചാണ് റൊണാള്‍ഡോ ക്ലബ്ബ് വിടുന്നത്.