നികുതി കേസില്‍ ജയിലിലാക്കണമെന്ന് ടാകസ് ഏജന്‍സിക്കു കിടിലന്‍ മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നികുതി വെട്ടിപ്പു കേസില്‍ ജയിലിലാക്കുമെന്ന സ്പാനിഷ് ടാകസ് ഏജന്‍സി മേധാവിയുടെ പ്രസ്താവനയ്ക്ക് കിടിലന്‍ മറുപടിയുമായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഇളയ മൂന്ന് മക്കളൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ട് ഞാന്‍ ഈ കുട്ടികളുടെ തടവറിയിലാണെന്ന മറുപടിയാണ റൊണാള്‍ഡോ സ്പാനിഷ് നികുതി ഏജന്‍സിക്കു നല്‍കിയത്.

13 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് റൊണാള്‍ഡോയ്‌ക്കെതിരേ സ്പാനിഷ് നികുതി ഏജന്‍സി അന്വേഷണം നടത്തുന്നത്. ഈ മാസം ആദ്യം നടന്ന വാദത്തിലാണ് റൊണാള്‍ഡോയെ ജയിലിലാക്കണെന്ന് നികുതി ഏജന്‍സി അറിയിച്ചത്. റൊണാള്‍ഡോയേക്കാള്‍ കുറവ് നികുതി വെട്ടിപ്പ് നടത്തിയവര്‍ ജയിലിലിരിക്കുന്നുണ്ടെന്ന്് സ്പാനിഷ് നികുതി ഏജന്‍സി മേധാവി കരിഡാഡ് ഗോമസ് മൗറെലോ മാഡ്രിഡ് കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായാണ് റൊണാള്‍ഡോ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ടത്. ആറാഴ്ച പ്രായമുള്ള അലാന മാര്‍ട്ടിനയെ മടിയില്‍ വെച്ചും ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇവ, മാറ്റിയോ എന്നിവരെ അരികില്‍ ഇരുത്തിയുമുള്ള ഫോട്ടോയാണ് റോണോ പങ്കുവെച്ചത്. അതേസമയം, റൊണാള്‍ഡോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സ്പാനിഷ് ഭരണകൂടത്തെ കളിയാക്കുന്നതാണെന്ന് ബാഴ്‌സലോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ പിരിയോഡിക്കോ റിപ്പോര്‍ട്ട് ചെയ്തു.

https://www.instagram.com/p/BdKu7ntlYfY/?hl=en&taken-by=cristiano

നികുതി വെട്ടിപ്പ് കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വരുമ്പോള്‍ റൊണാള്‍ഡോ ഇട്ട ഫോട്ടോയ്‌ക്കെതിരേയും നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.