മാസ്‌ക് ധരിക്കാതെ റൊണാള്‍ഡോ; കൈയോടെ പൊക്കി സുരക്ഷാ ഉദ്യോഗസ്ഥ; വീഡിയോ വൈറല്‍

കോവിഡ് കാലത്ത് ലോകം പുതിയ ചട്ടക്കൂടിലാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നതാണ്. എത്ര വലിയ ആളാണെങ്കിലും ശരി അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. എന്നാല്‍ യുവേഫ നാഷന്‍സ് ലീഗ് മത്സരം കാണാനെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കാര്യം അങ്ങ് മറന്നു. ശ്രദ്ധയില്‍ പെട്ട സുരക്ഷ ഉദ്യോഗസ്ഥ താരത്തെ കൈയോടെ പൊക്കുകയും ചെയ്തു.

പോര്‍ട്ടോയിലെ സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യയുമായി പോര്‍ച്ചുഗല്‍ ഏറ്റുമുട്ടുന്നത് കാണാനെത്തിയതായിരുന്നു റൊണാള്‍ഡോ. ഗാലറില്‍ ഇരുന്നിരുന്ന റൊണാള്‍ഡോ എന്നാല്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയില്‍ പെട്ട സുരക്ഷാ ഉദ്യോഗസ്ഥ റൊണാള്‍ഡോയുടെ അടുത്തെത്തി മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തലക്കനമില്ലാതെ തന്നെ റൊണാള്‍ഡോ നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മത്സരത്തില്‍ ക്രൊയേഷ്യയെ പോര്‍ച്ചുഗല്‍ 4-1ന് തകര്‍ത്തിരുന്നു. മത്സരത്തിന് മുമ്പ് തേനീച്ച കുത്തിയതിനാലാണ് റൊണാള്‍ഡോ കളത്തിലിറങ്ങാതിരുന്നതെന്നാണ് വിവരം.

Ronaldo reprimanded for not wearing mask | The Daily Star

കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷ മാനദണ്ഡങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് യുവേഫ നാഷന്‍സ് ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്.