യുണൈറ്റഡിന് എട്ടിന്റെ പണി കൊടുത്ത് റോണോ ഫാന്‍സ്

Gambinos Ad
ript>

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൂനിന്മേല്‍ കുരുവായി യുവേഫയുടെ പിഴ ശിക്ഷ. ചാംപ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസിനെ നേരിടുമ്പോള്‍ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതിന് യൂറോപ്യന്‍ ഫുട്‌ബോള്‍ സമിതി 8000 യൂറോ യുണൈറ്റഡിന് പിഴ വിധിച്ചു.

Gambinos Ad

യുണൈറ്റഡ് മുന്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്തേക്കായിരുന്നു ആരാധകര്‍ അന്ന് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിയിറങ്ങിയത്. ഇതില്‍ ഒരു ആരാധകനൊപ്പം റൊണാള്‍ഡോ എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നാളുകള്‍ക്കു ശേഷം തന്റെ മുന്‍ ക്ലബിലേക്കുള്ള റോണോയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരുടെ റോണോ സ്‌നേഹം മൂലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് പണി കിട്ടിയത്.

മത്സരത്തിനു തടസമുണ്ടാക്കി ആരാധകര്‍ മൈതാനത്തേക്ക് ഓടിയിറങ്ങിയതിന് യുണൈറ്റഡിനു മേല്‍ യുവേഫ പിഴ ചുമത്തി. ഏതാണ്ട് എണ്ണായിരം യൂറോയോളമാണ് ഫിഫയുടെ അച്ചടക്ക സമിതി യുണൈറ്റഡിനു പിഴയായി വിധിച്ചത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് യുണൈറ്റഡിന് യുവേഫയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുന്നത്. നേരത്തെ വലന്‍സിയയുമായുള്ള മത്സരത്തില്‍ ടീം ബസ് വൈകിയതിനെ തുടര്‍ന്ന് മൈതാനത്തെത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുണൈറ്റഡിന് യുവേഫ പതിനയ്യായിരം യൂറോ പിഴ ചുമത്തിയിരുന്നു. ബസ് ട്രാഫിക് കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് അഞ്ചു മിനുട്ട് വൈകിയാണ് യുണൈറ്റഡ് മൈതാനത്തെത്തിയത്.

യുവന്റസിനെതിരെ സ്വന്തം മൈതാനത്തു നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട യുണൈറ്റഡ് ഇറ്റലിയില്‍ വച്ചു നടന്ന എവേ മത്സരത്തില്‍ പിന്നില്‍ നിന്നു തിരിച്ചടിച്ച് വിജയം നേടിയിരുന്നു. നിലവില്‍ ഗ്രൂപ്പ് എച്ചില്‍ യുവന്റസിനു രണ്ടു പോയിന്റ് പുറകില്‍ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. അടുത്ത വാരം നടക്കുന്ന പോരാട്ടത്തില്‍ യങ്ങ് ബോയ്‌സിനെയാണ് യുണൈറ്റഡ് നേരിടുന്നത്.