റൊണാള്‍ഡോ എത്തി; മെസിയെയും എത്തിക്കും: യുവന്റസിന് ‘മതിയായില്ല’

Gambinos Ad

ലാലീഗയില്‍ നിന്നും റൊണാള്‍ഡോ സിരി എയിലേക്ക് ചേക്കേറിയതോടെ ഇറ്റാലിയന്‍ ഫുട്‌ബോളിന് തന്നെ അഭിമാന നിമിഷമാണെന്ന് യുവന്റസ് മുന്‍ താരം സിറോ ഫെരാര. റൊണാള്‍ഡോ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയിരിക്കുന്നു. സത്യത്തില്‍ ഇത് യുവന്റസിന് മാത്രമല്ല, ഇറ്റാലിയന്‍ ലീഗിന് തന്ന അഭിമാന നിമിഷമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Gambinos Ad

അതേസമയം, റൊണാള്‍ഡോയുടെ വരവ് മെസിയെയും ഇവിടെ എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, ഇത് തമാശയ്ക്ക് പറയുന്നതല്ലെന്നും യുവന്റസ് കുപ്പായത്തില്‍ ഒരു ചാംപ്യന്‍സ് ലീഗും അഞ്ച് സിരി എ കിരീടവും നേടിയ താരം വ്യക്തമാക്കി. 105 ദശലക്ഷം യൂറോയ്ക്കാണ് റൊണാള്‍ഡോ യുവന്റസിലെത്തിയത്.

ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗിന് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്ലബ്ബ് വിടുമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നത് മുതല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ശേഷമാണ് ട്രാന്‍സ്ഫര്‍ നടക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് റൊണാള്‍ഡോ തിരികെ പോകുമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍.

റിലീസ് തുകയില്‍ വന്‍ കുറവ് വരുത്തിയത് യുവന്റസിന് താരത്തെ സ്വന്തമാക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. താരത്തിന്റെ താല്‍പ്പര്യത്തിന് ക്ലബ്ബ് വഴങ്ങുകയായിരുന്നുവെന്നാണ് മാഡ്രിഡ് ഔദ്യോഗികമായി പറയുന്നതെങ്കിലും മാനേജ്‌മെന്റുമായുള്ള ഉടക്കാണ് താരത്തെ ക്ലബ്ബ് മാറാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം.