യുവ പ്രതിഭകളുമായി പടയൊരുക്കം: റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ 23- കാരനായ മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നാണ് കെബിഎഫ്‌സിയിലെത്തിയത്.

റിയല്‍ കാശ്മീരിനായി 11 മത്സരങ്ങള്‍ റിത്വിക് കളിച്ചിട്ടുണ്ട്. അതില്‍ 6 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്, സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കൊല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു.

Kerala Blasters sign Ritwik Kumar Das for upcoming ISL season ...

ഐ-ലീഗിനായി സ്‌നോ ലിയോപാഡ്‌സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന്‍ ഗ്രൂപ്പ് ബിയില്‍ കാളിഘട്ട് എഫ്സിക്കായി കളിച്ചു. 2018 ഡിസംബറില്‍ ഐ-ലീഗില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗവും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് മതിപ്പുളവാക്കി.

Ritwik Kumar Das Joins Kerala Blasters To Bolster Their Midfield ...

“ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ പ്രൊഫഷണല്‍ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. കെബിഎഫ്സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് മുന്നില്‍ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കുവാനും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിന് എന്റെ പരമാവധി നല്‍കാനും, ആരാധകര്‍ക്ക് സന്തോഷം നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. ” റിത്വിക് പറഞ്ഞു.

Ritwik Kumar Das Joins Kerala Blasters To Bolster Their Midfield ...

“റിത്വികിന് തന്റെ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിത്. അതിനായി തന്റെ മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെടുമെന്നും ടീമിനോടുള്ള പരമാവധി അഭിനിവേശം പ്രകടിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഐഎസ്എല്ലിന്റെ കഴിഞ്ഞ 6 സീസണുകളില്‍, അവരുടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ താത്പര്യപ്പെടുന്ന ചെറുപ്പക്കാരും പ്രഗത്ഭരുമായ കളിക്കാര്‍ക്ക് ക്ലബ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. അതിനാല്‍, തനിക്കും ടീമിനും വിജയം കൈവരിക്കാന്‍ റിത്വിക് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ടീമിലേക്ക് റിത്വിക്കിന്റെ പ്രഖ്യാപനത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.