ആ റയല്‍ താരം പതുങ്ങുന്നത് കുതിക്കാനാണ്; സാബി അലോണ്‍സോ പറയുന്നു

റയല്‍ മാഡ്രിഡിന് ആവശ്യം വരുന്ന സമയത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ഫോമിലേക്കുയരുമെന്ന് റയല്‍ മാഡ്രിഡിലെ മുന്‍ സഹതാരം സാബി അലോണ്‍സോ. റൊണാള്‍ഡോ ലോകോത്തര താരമാണെന്ന് പറയുന്ന അലോണ്‍സോ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ലീഗില്‍ അവസാന മത്സരത്തിലെ റൊണാള്‍ഡോയുടെ പ്രകടനം ശ്രദ്ധിച്ചാല്‍ മാത്രം ഇക്കാര്യം മനസ്സിലാകുമെന്നും അലോണ്‍സോ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലാലിഗയില്‍ റയലിന്റെയും ക്രിസ്റ്റിയാനോയുടെയും മോശം ഫോമിനെ ചൊല്ലി ഏറെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് റോണോയ്ക്ക് പിന്തുണയുമായി അലോണ്‍സോ രംഗത്തെത്തിയിരികകുന്നത്.

അതെസമയം ലാലിഗയില്‍ റയലിന് ഫോമിലേക്കുയരാന്‍ ഇനിയും സമയമുണ്ടെന്നും കാര്യങ്ങള്‍ ഒക്കെ മാറിമറിയുമെന്നും അലോണ്‍സി കൂട്ടിച്ചേര്‍ത്തു. ബാഴ്സയ്ക്ക് മുന്നിലുള്ളത് കടുത്ത മത്സരങ്ങളാണെന്നും അവര്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവിലേക്ക് വരട്ടേയെന്നും അലണ്‍സോ പറഞ്ഞു.

നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനതുള്ള ബദ്ധ ശത്രുക്കളായ ബാഴ്സയുമായി റയലിന് 10 പോയന്റ് വ്യത്യാസമുണ്ട്.