ട്രാന്‍സ്ഫര്‍ വിപണിയെ വീണ്ടും ഞെട്ടിക്കാന്‍ റയല്‍ മാഡ്രിഡ് ഒരുങ്ങുന്നു

Gambinos Ad
ript>

ക്ലബ്ബ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ യുവന്റസിന് കൈമാറി ട്രാന്‍സ്ഫര്‍ വിപണിയെ അത്ഭുതപ്പെടുത്തിയ റയല്‍ മാഡ്രിഡ് വീണ്ടും അത്തരത്തിലൊരു ട്രാന്‍സഫറിനൊരുങ്ങുന്നു. സൂപ്പര്‍ താരം ഗരെത് ബെയ്‌ലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൈമാറാനാണ് റയല്‍ മാഡ്രിഡ് നീക്കം. താരത്തിന്റെ ഏജന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം, റൊണാള്‍ഡോയെ കൈമാറിയതിന് ശേഷം ബെയ്‌ലിനെ വിട്ടുകൊടുക്കാന്‍ ലോസ് ബ്ലാങ്കോസ് തയാറായേക്കില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

Gambinos Ad

യുണൈറ്റഡ് പരിശീലകന്‍ ഈ സീസണിലെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യമായാണ് ബെയ്‌ലിനെ കാണുന്നതെന്ന് മാഞ്ചസ്റ്റന്‍ ഇവനിങ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിനെ കൂടുതല്‍ ബലപ്പെടുത്തി ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കാനാണ് യുണൈറ്റഡ് തന്ത്രം മെനയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനദിന്‍ സിദാന്‍ മാഡ്രിഡ് പരിശീലകനായിരിക്കെ ബെയ്‌ലിന് കാര്യമായി ടീമിന്റെ ആദ്യ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പരിക്കും മോശം ഫോമും തിരിച്ചടിയായ താരം സീസണിന്റെ അവസാനത്തിലാണ് ഗോളടി മികവിലേക്ക് ഉയര്‍ന്നത്. അതേസമയം, സിദാനും റൊണാള്‍ഡോയും ക്ലബ്ബ് വിട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ വരുമെന്നാണ് വെയില്‍സ് താരം കരുതുന്നത്.