ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്: ആരാധകര്‍ക്ക് നിരാശ

Gambinos Ad
ript>

പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന യുവന്റസ് നിരയില്‍ റൊണാള്‍ഡോ ഉണ്ടായേക്കില്ല. ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ഭാഗമായിട്ടാണ് ഇരു ടീമുകളും നേര്‍ക്ക്‌നേര്‍ വരുന്നത്. യുവന്റസിലെത്തിയ ശേഷം റൊണാള്‍ഡോ ആദ്യമായി പഴയ ടീമായ റയല്‍ മാഡ്രിഡിനെ നേരിടുന്നു എന്ന പ്രത്യേകതയോടെ ടൂര്‍ണമെന്റിന് വലിയ പ്രാധാന്യമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.

Gambinos Ad

ഈ മാസം അവസാനം വരെ അവധിക്കാലം ആഘോഷിക്കുന്ന റൊണാള്‍ഡോ ജൂലൈ 30നാണ് യുവന്റസ് ടീമിനൊപ്പം ചേരുക. റോണോ എത്തുന്നതിന് മുമ്പ് തന്നെ യുവന്റസിന്റെ അമേരിക്കയിലുള്ള പ്രീ സീസണ്‍ ആരംഭിച്ചിരിക്കും. തുടര്‍ന്ന് ടീമിനൊപ്പം ചേര്‍ന്നാലും കുറഞ്ഞ സമയത്തിനുള്ളില്‍ സൂപ്പര്‍ താരത്തിന് ഒരുങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതനുസരിച്ച് താരം റയല്‍ മാഡ്രിഡിനെതിരേ ഇറങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബ്ബ് മാറ്റത്തിന് ശേഷം റൊണാള്‍ഡോ ആദ്യ റയല്‍ മാഡ്രിഡുമായുള്ള മത്സര പ്രതീക്ഷയിലിരുന്ന ആരാധകര്‍ ഇതോടെ നിരാശയിലായി. വാഷിങ്ടണ്‍ റെഡ്കിന്‍സിന്റെ ഫെഡ് എക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ശേഷം യുവന്റസും റയലും ഏറ്റുമുട്ടുന്ന ആദ്യ കളിയാണ് ഇത്.

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 805 കോടി രൂപയ്ക്ക് (105 ദശലക്ഷം യൂറോ) യുവന്റസിലേക്ക് ചേക്കേറിയത്. റയല്‍ മാഡ്രിഡ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു.

റൊണാള്‍ഡോ യുവന്റസുമായി കരാറിലെത്തിയിട്ടുണ്ടെന്ന് യുവന്റസ് മുന്‍ സിഇഒ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും മൗനം തുടരുകയായിരുന്നു. 2009ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുന്നത്. പിന്നീട് ക്ലബ്ബിനെ നാല് ചാംപ്യന്‍സ് ലീഗ് കിരിടീത്തതിലേക്ക് നയിച്ചും 450 ഗോളുകളും നേടിയാണ് റൊണാള്‍ഡോ ബെര്‍ണാബ്യുവിനോട് വിട പറഞ്ഞത്.