ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വല്ലഡോലിഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോല്പിച്ച് റയൽ മാഡ്രിഡ്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ബ്രാഹിം ഡയസാണ്. ഒരു ഗോളും, ഒരു അസിസ്റ്റുമാണ് താരം ടീമിനായി നേടിയത്. കൂടാതെ ഫെഡ വാൽവെർദെ, എൻഡ്രിക്ക് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു. ഇതോടെ ലീഗിലെ ആദ്യ വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ പ്ലെയിങ് ഇലവനിൽ എംബപ്പേ ഉണ്ടായിരുന്നു. ഒരുപാട് ഗോൾ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചുവെങ്കിലും താരത്തിന് അത് ഗോൾ ആക്കാൻ സാധിച്ചില്ല. മത്സരത്തിന് ശേഷം താരത്തിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. എംബാപ്പയെ പിന്തുണച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോസ് അഞ്ചലോട്ടി രംഗത്ത് എത്തി.
കാർലോസ് അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
”നമ്പർ നയൻ പൊസിഷനിൽ എംബപ്പേയെ ഞങ്ങൾ തളച്ചിട്ടിട്ടില്ല. വളരെ മികച്ച ഒരു ഫോർവേഡ് ആണ് എംബപ്പേ. ബോൾ ഇല്ലെങ്കിലും വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം മൂവ് ചെയ്യുന്നത്. സ്പേസുകളിൽ അറ്റാക്ക് ചെയ്യുന്നു. മൂന്നോ നാലോ ഗോളുകൾ നേടാനുള്ള അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹം ഗോളുകൾ നേടുക തന്നെ ചെയ്യും. കാരണം എപ്പോഴും അതാണ് അദ്ദേഹം ചെയ്യാറുള്ളത്. ഏത് പൊസിഷനിൽ കളിക്കുന്നു എന്നുള്ളതിന് പ്രാധാന്യമില്ല ”കാർലോസ് അഞ്ചലോട്ടി പറഞ്ഞു.
Read more
റയലിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ സൂപ്പർ കപ്പ് ഫൈനലിൽ അദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നു. എന്നാൽ ലാലിഗയിലെ രണ്ട് മത്സരങ്ങളിലും ടീമിനായി ഗോളുകൾ നേടാൻ താരത്തിന് പറ്റിയില്ല. ലാലിഗയിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ ലാസ് പാൽമസാണ് എതിരാളികൾ.