കഴിഞ്ഞ സമ്മറിലായിരുന്നു ജൂഡ് ബെല്ലിങ്‌ഹാം റയൽ മാഡ്രിഡ് ക്ലബ്ബിലേക്ക് ജോയിൻ ചെയ്യ്തത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് ജൂഡ്. ഏറ്റവും മികച്ച ക്ലബായ റയലിൽ മിന്നും പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. തന്റെ അരങേറ്റ വർഷം തന്നെ റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്താൻ ജൂഡിന് സാധിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഇമ്പാക്ട് അദ്ദേഹത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞു. ഈ വർഷത്തെ ബാലൺ ഡി ഓർ പോരാട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ജൂഡ് ബെല്ലിങ്‌ഹാം ആണ്. ഇംഗ്ലണ്ടിന് യൂറോ കപ്പിന്റെ സെമിയിൽ എത്തിക്കാനും ബെല്ലിങ്ങ്ഹാമിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡാനി മിൽസ്. അദ്ദേഹം ഇപ്പോൾ ബെല്ലിങ്ങ്ഹാമിന് ചില നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.
ഡാനി മിൽസ് പറഞ്ഞത് ഇങ്ങനെ:
“ജൂഡ് ബെല്ലിങ്ങ്ഹാം നിലവിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ചില മാധ്യമങ്ങൾ അദ്ദേഹത്തിന് ഓവർ ഹൈപ്പ് നൽകുന്നുണ്ട്. അത് ഒരിക്കലും അദ്ദേഹത്തിന്റെ കരിയറിന് ഗുണകരമാവില്ല. ബെല്ലിങ്ങ്ഹാം മാധ്യമങ്ങളെ മറ്റ് പരസ്യങ്ങളെയോ ശ്രദ്ധിക്കേണ്ട കാര്യമില്ല. മറിച്ച് ഫുട്ബോളിൽ മാത്രം ശ്രദ്ധ പാലിക്കണം. കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമൊക്കെ എപ്പോഴും ഫുട്ബോൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരാണ്. അത് പോലെ നിങ്ങൾ ശ്രമിച്ചാൽ ഈ ലോകം നിങ്ങൾ ഭരിക്കും. നമ്മൾ ചെയ്യേണ്ടത് ഫുട്ബോളിൽ ശ്രദ്ധിക്കുക എന്നുള്ളതാണ് “ ഡാനി മിൽസ് പറഞ്ഞു.
Read more
നിലവിൽ റയൽ മാഡ്രിഡ് ഇപ്പോൾ പ്രീ സീസൺ തുടങ്ങുന്നതിന്റെ സൗഹൃദ മത്സരങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ജൂഡ് അത് കഴിഞ്ഞു മാത്രമേ ടീമിലേക്ക് ജോയിൻ ചെയ്യു. ഇപ്പോൾ റയൽ മാഡ്രിഡിലേക്ക് ഫ്രാൻസ് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്തതോടെ ഏറ്റവും ശക്തരായ ടീമായി അവർ മാറി. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം, കൈലിയൻ എംബപ്പേ എന്നിവർ ഒരുമിച്ച് ഒരു ടീമിന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്നത് കാണാനാണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്നത്.