പി.എസ്.ജിക്കെതിരെ പകരം വീട്ടും; മുന്നറിയിപ്പുമായി ബയണ്‍മ്യൂണിക്ക് താരം

ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയ്‌ക്കെതിരെ ഇറങ്ങുന്നത് പകരം വീട്ടാനാണെന്ന് ബയണ്‍ മ്യൂണിക്ക് താരം കിങ്സ്ലി കോമന്‍. യൂറോപ്പിലെ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും പി.എസ്.ജിയെ തകര്‍ത്തുകൊണ്ട് ലക്ഷ്യമിടുന്നതെന്നും കോമന്‍ പറഞ്ഞു.

മുന്‍ പി.എസ്.ജി താരമാണ് കിങസ്ലി കോമന്‍.പിന്നീട് സീരി എ വമ്പന്‍മാരായ യുവന്റ്‌സ് താരത്തെ സ്വന്തമാക്കി. അതിന് ശേഷമാണ് കോമന്‍ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്.

പാരിസില്‍ വെച്ച് നടന്ന മത്സരത്തില്‍ ബയേണിനെ മൂന്നു ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്.
ചാമ്പ്യന്‍സ് ലീഗിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മ്യൂണിക്കിന്റെ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ ക്ലബ് പുറത്താക്കിയിരുന്നു. ആന്‍സലോട്ടിക്ക് ശേഷം സ്ഥാനമേറ്റെടുത്ത യപ്പ് ഹൈങ്കിസിന്റെ കീഴില്‍ ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ ഫോമിലാണ്.

Read more

പാരിസിലെ തോല്‍വിക്ക് ശേഷം ഒരു തോല്‍വി മാത്രമേ ക്ലബ് വഴങ്ങിയിട്ടുള്ളു. പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും ചാചാമ്പ്യന്‍സ് ലീഗില്‍ അവസാന പതിനാറിലേക്ക് ഇടം നേടിക്കഴിഞ്ഞു. അലയന്‍സ് അറീനയില്‍ രാത്രി 1.15 AM ആണ് ബയേണ്‍-പിഎസ്ജി മത്സരം.