ഗ്രൗണ്ടിലെ ചുമയും തുപ്പലും; നിയമം ലംഘിച്ചാല്‍ ചുവപ്പ് കാര്‍ഡ്

കോവിഡ് പശ്ചാത്തലത്തില്‍ കളിക്കളത്തിലെ പതിവ് രീതികള്‍ക്ക് കടിഞ്ഞാണ്‍ ഇടുകയാണ് അധികൃതര്‍. ക്രിക്കറ്റില്‍ ഇതിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ ഫുട്‌ബോളിലും സമാനമായ രീതിയില്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുകയാണ്. ചുമയും തുപ്പലുമാണ് ഗ്രൗണ്ടിന് പുറത്തായത്.

അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഇനിമുതല്‍ ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഗ്രൗണ്ടില്‍ ഒരു താരം എതിര്‍താരത്തിനോ ഒഫീഷ്യല്‍സിനോ സമീപത്തു വെച്ച് ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം.

Euro Q Preview - 10/11 - Elite Fantasy

അതേസമയം ദൂരെ നിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കളിക്കിടെ ഗ്രൗണ്ടില്‍ താരങ്ങള്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കണമെന്നുമാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Expelled for coughing up a rival: the new rule that English ...

ക്രിക്കറ്റില്‍ പന്തില്‍ തുപ്പലു പുരട്ടുന്നതിനും കൈകള്‍ തമ്മിലടിച്ചുള്ള ആഹ്ലാദപ്രകടനവും മറ്റും കോവിഡ് സാഹചര്യത്തില്‍ നിരോധിച്ചിരുന്നു. കളിക്കാരുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഇത്തരം നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍.