നിസാരക്കാരല്ല എതിരാളികൾ, ഇന്ന് ആ പ്രശ്നം ഗൗരവമായി തന്നെ കാണും... പ്രതികരണവുമായി ഇവാൻ വുകമാനോവിച്ച്

ആദ്യ മത്സരത്തിലെ വലിയ ജയം തന്ന ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ചിര വൈരികളായ എടികെ മോഹൻ ബഗാനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കാനുള്ള ഭാഗ്യത്തെ ലഭിച്ച ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് മൂന്ന് പോയിന്റുകൾ മാത്രമാണ്. ഉൽഘാടന മത്സരത്തിൽ ടിക്കറ്റ് വിറ്റുതീർന്നതിലും വേഗത്തിലാണ് ഇന്നത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്ത മികച്ച പ്രകടനം ഇന്ന് ആളുകളെ ആകർഷിക്കാൻ കാരമായിട്ടുണ്ടെന്നത് ഉറപ്പാണ്.

ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സിയോട് തോൽവി ഏറ്റുവാങ്ങിയാണ് വരുന്നതെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ടീമായ കൊൽക്കത്തയെ ഒരുതരത്തിലും എഴുതിത്തള്ളാൻ സാധിക്കില്ല. അതിനാൽ താനെ പോയ മത്സരത്തിലെ പാളിച്ചകൾ പരിഹരിച്ച് കൂടുതൽ കരുത്ത് കാട്ടാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കാൻ പോകുന്നതെന്ന് വ്യക്തമാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്ച് പറഞ്ഞതും കഴിഞ്ഞ മത്സരത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക എന്നാണ്.

“ഡിഫെൻസിലെ എല്ലാ പ്രശ്‌നങ്ങൾ പരിഹരിക്കും. ടീമിലെ എല്ലാവരും പ്ലേയിംഗ് ഇലവനിൽ കളിക്കാൻ യോഗ്യരാണ്. ടീമിലെ ആർക്കും പരിക്കിന്റെ പ്രശ്‌നങ്ങളില്ല. മികച്ച പ്ലേയിംഗ് ഇലവനെ ഇറക്കുകയാണ് ഇപ്പോൾ ലക്ഷ്യം. എടികെ മോഹൻ ബഗാന് എതിരായ മത്സരം ഡിഫെൻഡിങ്ങിന് എതിരെയുള്ള പോരാട്ടമാണ്. ഡിഫെൻസിൽ കരുത്തരായാൽ മാത്രമേ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി മാറാൻ സാധിക്കൂ. എടികെ മോഹൻ ബഗാനെതിരായ മത്സരത്തിനു മുമ്പായി പ്രതിരോധത്തിൽ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്.”

സ്വന്തം ഗ്രൗണ്ടിൽ കളിക്കാൻ സാധിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കരുത്തരായ ടീം എതിരാളികളായി വരുന്നതിനാൽ കൂടുതൽ കരുത്ത് ടീമിനെ ഇന്ന് കളിക്കളത്തിൽ കാണാം എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.