ലോക കപ്പിൽ ഉണ്ടായിരുന്ന മെസിയുടെ പ്രേതം മാത്രമാണ് ഇപ്പോൾ ഉള്ളത്, സൂപ്പർ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായി പി.എസ്. ജി ആരാധകർ; മെസി ചതിക്കുന്നു എന്നും രോഷം

കൈലിയൻ എംബാപ്പെ ഇല്ലാത്ത പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഒളിംപിക് ഡി മാർസെയിയോട് തോറ്റ് കൂപ്പെ ഡി ഫ്രാൻസിൽ നിന്ന് പുറത്തായതിന് പിന്നാലെ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയറിലും ആരാധകർ അതൃപ്തരായിരുന്നു.

31 ആം മിനിറ്റിൽ അലക്സിസ് സാഞ്ചസ് നേടിയ പെനാൽറ്റി ഗോളിൽ പി.എസ്.ജിയുടെ എതിരാളികൾ തന്നെയാണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് നെയ്മറിന്റെ അസ്സിസ്റ്റിൽ റാമോസ് നേടിയ ഹെഡർ ഗോളിലൂടെ പി.എസ്.ജി സമനില നേടി. ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല,. 57 ആം മിനിറ്റിൽ സ്ലാൻ മാലിനോവ്സ്കിയുടെ ഗോളിലൂടെ ഒളിംപിക് ഡി മാർസെയി ജയം ഉറപ്പിച്ചു.

ആഭ്യന്തര കപ്പ് മത്സരത്തിൽ നിന്ന് പിഎസ്ജി പുറത്തായത് ആരാധകരെ നിരാശരാക്കി . ഓപ്പൺ പ്ലേയിൽ നിന്ന് അർത്ഥവത്തായ ഒന്നും സൃഷ്ടിക്കുന്നതിൽ പി.എസ്.ജി പരാജയപ്പെട്ടതിനാൽ കൈലിയൻ എംബാപ്പെയുടെ അഭാവം അനുഭവപ്പെട്ടു.

Read more

എംബാപ്പയുടെ പരിക്ക് ടീമിനെ ബാധിച്ചിട്ടുണ്ടെന്നും, നെയ്മർ- മെസി സഖ്‌യതിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ ആരാധകർ ഇരുതരണങ്ങളെയും ടീം പുറത്താക്കണം എന്നും പറയുന്നു. എംബാപ്പെ മാത്രം മതിയെന്നും നെയ്മർ- മെസി സഖ്യത്തെ വിറ്റ് ആ പണത്തിന് കൂടുതൽ നല്ല താരങ്ങളെ ടീമിലെത്തിക്കണം എന്നുമാണ് പി.എസ്. ജി ആരാധകരുടെ വാദം.