നെയ്മര്‍ സഞ്ചരിച്ച ജെറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സഞ്ചരിച്ച ജെറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. വിന്‍ഡ് സ്‌ക്രീനില്‍ കുഴപ്പം കണ്ടതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.

ബാര്‍ബറോഡസില്‍ നിന്ന് സാവോ പോളോയിലേക്ക് പോവുമ്പോഴാണ് സംഭവം. ജെറ്റില്‍ നെയ്മര്‍ക്കൊപ്പം പങ്കാളിയും സഹോദരിയും ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വെനസ്വേല, ഗിനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ബോ വിസ്റ്റ എന്ന പ്രദേശത്താണ് വിമാനം ഇറക്കിയത്. രണ്ട് മണിക്കൂറോളം നെയ്മര്‍ക്ക് ഇവിടെ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു.

2008ല്‍ നിര്‍മ്മിച്ചതും നെയ്മര്‍ സ്പോര്‍ട്ട് ഇ മാര്‍ക്കറ്റിംഗിന്റെ ഉടമസ്ഥതയിലുള്ളതുമായ സെസ്ന 680 സൈറ്റേഷന്‍ മോഡല്‍ ജെറ്റാണിത്.