നെയ്മറുടെ സ്വകാര്യ നിമിഷങ്ങള്‍പോലും പകര്‍ത്തിയെടുത്ത് പാപ്പരാസികള്‍

പി.എസ്.ജിയുടെ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ഇപ്പോള്‍ അവധി ആഘോഷിക്കാനായി സ്വന്തം നാടായ ബ്രസീലിലാണ്. എന്നാല്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കളിയിലെ മികവുകൊണ്ടല്ല. തന്റെ എക്‌സ് ഗേള്‍ഫ്രണ്ടായ ബ്രൂണ മാര്‍ക്വസിനെ ചുംബിച്ചതിന്റെ പേരിലാണ്.

ബ്രസീലില്‍ നടന്ന സെലിബ്രിറ്റി പാര്‍ട്ടിയിലാണ് നെയ്മറും എക്‌സ് ഗേള്‍ഫ്രണ്ടും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2017 മധ്യത്തിലാണ് നെയ്മറും മാര്‍ക്വസും തമ്മില്‍ പിരിഞ്ഞത്. ഇരുവരും വേര്‍പിരിഞ്ഞതിനുശേഷം ആദ്യമായാണ് ഒരു പരിപാടിയില്‍ ഒരുമിച്ചെത്തുന്നത്.

പി.എസ്.ജിയുടെ ഗോള്‍ കീപ്പര്‍ കെവിന്‍ ട്രാപ്പും കാമുകി ഇസബെല്ലയും നെയ്മര്‍ക്കും ബ്രൂണയ്ക്കുമൊപ്പം ലിപ്‌ലോക് ചെയ്യുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.