ഞാന്‍ റയലിലേക്കില്ലേയില്ല;പ്രതികരണവുമായി നെയ്മര്‍

ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജി വിട്ട് സ്പാനിഷ് വമ്പന്‍മാരായ് റയല്‍ മഡ്രിഡിലേക്ക് സൂപ്പര്‍താരം നെയ്മര്‍ കൂടുമാറുന്നുവെന്ന വാര്‍ത്ത പ്രരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ശനിയാഴ്ച മോണ്ട്പില്ലറിനെതിരായ വിജയത്തിന് ശേഷമാണ് നെയ്മറുടെ പ്രതികരണം.

എല്ലാ തവണയും ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എന്റെ പേര് ഉയര്‍ന്ന് കേള്‍ക്കും. അത് സ്വാഭാവികമാണ്. ഇപ്പോള്‍ താന്‍ പി.എസ്.ജിയില്‍ സന്തുഷ്ടനാണ് . ഇവിടെ എനിക്കൊപ്പമുള്ളത് ലോകത്തിലെ മികച്ച താരങ്ങളാണ്, പി.എസ്.ജിക്കൊപ്പം ചരിത്രം സൃഷ്ടിക്കാനാണ് ഞാന്‍് ആഗ്രഹിക്കുന്നത്. നെയ്മര്‍ വ്യക്തമാക്കി.

Read more

എന്നെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് എനിക്കുള്ള അംഗീകാരമായികരുതുന്നു.മികച്ച താരമായി കരുതുന്നതുകൊണ്ടാണല്ലോ എന്നെക്കുറിച്ച് ട്രാന്‍സ്ഫര്‍ലോകത്ത് നിന്ന് എപ്പോഴും വാര്‍ത്തകള്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. അത് ബാഴ്‌സയിലായിരുന്ന കാലം മുതല്‍ക്കേ അങ്ങെയാണ്. നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.