വിഷമമുണ്ട്, എന്നാലത് ആ വിഡ്ഢിയുടെ മുഖത്ത് ഇടിക്കാന്‍ കഴിയാത്തതിനാല്‍: നെയ്മര്‍

ഫ്രഞ്ച് ലീഗിലെ ചിരവൈരികളായ പിഎസ്ജിയും മാഴ്‌സെയും തമ്മിലുള്ള ക്ലാസിക് പോരാട്ടം വന്‍കൈയാങ്കളിയ്ക്കാണ് വേദിയായത്. നെയ്മറടക്കം അഞ്ച് താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു. ഈ തമ്മിലടിയെച്ചൊല്ലി വിവാദം കത്തുകയാണ്. മാര്‍സെ താരം അല്‍വാരോ ഗോണ്‍സാലസ് മത്സരത്തിനിടെ തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതായി നെയ്മര്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ താന്‍ ഇടിച്ചതെന്നും നെയ്മര്‍ പറഞ്ഞു.

“ആ വിഡ്ഢിയുടെ മുഖത്ത് ഇടിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്. വാര്‍ റിവ്യൂവില്‍ എന്റെ ദേഷ്യം കാണിക്കാന്‍ എളുപ്പമാണ്. എന്നെ കുരങ്ങനെന്നു വിളിച്ചു, അസഭ്യവര്‍ഷം നടത്തിയവരെ കൂടി ഇനി കാണിക്കണമെന്നും നെയ്മര്‍ ആവശ്യപ്പെട്ടു. നെയ്മറിനെതിരെ ഗോണ്‍സാലസും രംഗത്തെത്തി. പരാജയം ഉള്‍ക്കൊള്ളാന്‍ നെയ്മര്‍ക്ക് അറിയില്ലെന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണമെന്നുമായിരുന്നു ഗോണ്‍സാലസിന്റെ മറുപടി. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും ഗോണ്‍സാലസ് നിഷേധിച്ചു.

PSG | Neymar faces up to seven-game ban after reaction to alleged racial abuse - AS.com

മാര്‍സെ താരം വംശീയമായി അധിക്ഷേപിച്ചതായി നെയ്മര്‍ തന്നോടു പറഞ്ഞെന്ന് പി.എസ്.ജി പരിശീലകന്‍ തോമസ് ടുഷേല്‍ പ്രതികരിച്ചു. പക്ഷേ ഗ്രൗണ്ടില്‍ ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Neymar, after his expulsion and quarrel with Álvaro González: "I just regret not hitting that fool in the face" - TV6 News

Read more

മത്സരത്തില്‍ നെയ്മര്‍, ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഫ്രഞ്ച് ലീഗില്‍ 1984-85 ന് ശേഷം ആദ്യമായാണ് പിഎസ്ജി സീസണിലെ ആദ്യ രണ്ടു മത്സരവും പരാജയപ്പെടുന്നത്.