ഹിന്ദി നഹീ... നഹീ...; ജാവോ മുംബൈ വക, പാഠം പഠിക്കാതെ ബ്ലാസ്റ്റേഴ്‌സ്

ഇല്ല പാഠം പഠിച്ചിട്ടില്ല, പ്രതിരോധത്തിന്റ പിഴവുകൾ തുടർക്കഥയാകുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽക്കൂടി ബാലപാഠങ്ങൾ മറന്ന ആദ്യ ആകുതിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ . കെപി രാഹുൽ ഒഴികെ ആരും അവസരത്തിനൊത്ത് ഉയരാത്ത ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങി ഇല്ലാലോ എന്ന് മാത്രമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആശ്വാസം.

21 ആം മിനിറ്റിൽ മെഹ്താബ് സിംഗാണ് ആദ്യ ആണിയടിച്ചത്. തൊട്ടുപിന്നാലെ തന്നെ 30 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിൽ നിന്ന് മുംബായിയിലെത്തിയ ഡയസ് ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചത്ത് രണ്ടാമതും കൊട്ടി, പക്ഷെ തന്റെ പഴയ ക്ലബ്ബിനോടുള്ള സ്നേഹത്തിന്റെ സിമ്പലായി ആ ഗോൾ അയാൾ ആഘോഷിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ കൈകൂപ്പിയാണ് ക്ഷമാപണം താരം നടത്തിയത്. രണ്ട് ഗോൾ വീണശേഷമാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ കാണാൻ എങ്കിലും സാധിച്ചത്. മികച്ച നീക്കങ്ങളിൽ ചിലതിൽ ഫിനിഷിങ്‌റെ കുറവ് കാണാൻ ആയതോടെ ഗോൾ സ്വപ്നം ആദ്യ പകുതിയിൽ ടീം മറന്നു.

ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ നാലാം മത്സരത്തിനിറങ്ങിയത്. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പ്രതിരോധത്തിലെ പാളിച്ചകളും ഫിനിഷിങ്ങിലെ പോരായ്മകളുമായാണ് ബ്ലാസ്റ്റേഴ്സിന് ഭീക്ഷണി ആകുന്ന കാര്യം.

Read more

രണ്ടാം പകുതിയിൽ കൂടുതൽ മികവിലേക്ക് വരുന്ന ടീമിനെ കാണാം എന്ന് പ്രതീക്ഷിക്കാം.