മെസി ആദ്യ ഇലവനില്‍, ആവേശം പരമകോടിയില്‍

വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ മെസി കളിക്കുമെന്ന് കോച്ച് സകലോണിയുടെ ഉറപ്പ്. ഇതോടെ ലോകം മുഴുവനുളള മെസി ആരാധകര്‍ വലിയ ആവേശത്തിലാണ്.

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോക കപ്പിന് ശേഷം ഇതാദ്യമായാണ് മെസി അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് വെനസ്വേലയ്‌ക്കെതിരെയുളള സൗഹൃദ മത്സരം.

Read more

നേരത്തെ റഷ്യന്‍ ലോക കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയായിരുന്നു മെസി അവസാനമായി ദേശീയ ജേഴ്‌സിയില്‍ കളിച്ചത്. അന്ന് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ലോക കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായതിനു ശേഷം കുറച്ച് നാളത്തേക്ക് ടീമില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച മെസി പിന്നീട് ഒന്‍പത് മാസത്തോളം പുറത്തിരുന്നതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ദേശീയ ടീമിലെത്തിയിരിക്കുന്നത്.