'എട്ടിന്റെ പണിയില്‍' തകര്‍ന്ന് മെസി; ജേഴ്‌സി ചോദിച്ചിട്ട് തന്നില്ലെന്ന് ബയേണ്‍ താരം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് നാണംകെട്ടു മടങ്ങാനായിരുന്നു ബാഴ്‌സലോണയ്ക്ക് വിധി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍  ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ 8-2നാണ് തകര്‍ത്തെറിഞ്ഞത്. ഇപ്പോഴിതാ അന്നത്തെ മത്സരത്തിനു ശേഷം ജേഴ്സി കൈമാറാന്‍ ബാഴ്സ സൂപ്പര്‍ താരം ലെയണല്‍ മെസ്സി തയ്യാറായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബയേണ്‍ ലെഫ്റ്റ് ബാക്ക് അല്‍ഫോണ്‍സോ ഡേവിസ്.

“ഞാനത് (ജേഴ്സി) ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.” ഡേവിസ് പറഞ്ഞു. ലിയോണിനെ 3-0ന് തകര്‍ത്ത് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിന് പിന്നാലെയാണ് മെസിയുടെ കടുത്ത ആരാധകനും കാനഡയില്‍ നിന്നുള്ള ലെഫ്റ്റ് ബാക്കുമായ ഡേവിസിന്റെ വെളിപ്പെടുത്തല്‍.

Alphonso Davies says Lionel Messi was too upset to swap shirts ...
“എന്റെ ആരാധ്യപുരുഷനാണ് മെസി. അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരവും. സത്യം പറഞ്ഞാല്‍ എനിക്ക് വാക്കുകളില്ല. മത്സരത്തിന്റെ തലേന്ന് എന്റെ മാതാപിതാക്കള്‍ എന്നെ വിളിച്ചിരുന്നു. നിന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തിനെതിരെ കളിക്കാന്‍ പോകുകയാണല്ലെ എന്ന് ചോദിച്ചു.” ഡേവിസ് പറഞ്ഞു.

Bayern Munich star Alphonso Davies claims Lionel Messi refused to ...
ലിയോണിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതില്‍ ബയേണ്‍ താരങ്ങളെല്ലാം സന്തുഷ്ടരാണെന്നും ഫൈനലില്‍ ആരാധകര്‍ക്ക് മികച്ചൊരു മത്സരം പ്രതീക്ഷിക്കാമെന്നും ഡേവിഡ് പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന കലാശ പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയാണ് ബയേണിന്റെ എതിരാളി.