മെസ്സി പയറ്റുന്നത് തന്റെ തന്ത്രം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി യുവന്റസിനെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ പുറത്തിരുന്നത് കഴിഞ്ഞ സീസണില്‍ താന്‍ പയറ്റിയ തന്ത്രമാണെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഡിയാരിയോ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവന്റസിനെതിരേ കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണയുടെ മത്സരത്തില്‍ മെസ്സി ആദ്യ പതിനൊന്നിലുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലാണ് മെസ്സി ഓള്‍ഡ് ലേഡിക്കെതിരേ ഇറങ്ങിയത്.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് കോച്ച് സിനദീന്‍ സിദാന്‍ റൊണാള്‍ഡോയെ അപ്രധാന മത്സരങ്ങളില്‍ വിശ്രമം നല്‍കിയിരുന്നു. ഇത് റൊണാള്‍ഡോയുടെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ഗോളടിയില്‍ റൊണാള്‍ഡോ മികച്ചു നില്‍ക്കുകയും ചെയ്തിരുന്നു. ഇതേ തന്ത്രമാണ് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വല്‍വാര്‍ഡെ ചെയ്യുന്നതെന്നാണ് റൊണാള്‍ഡോയുടെ അഭിപ്രായം.

ചാംപ്യന്‍സ് ലീഗിന്റെ അവസാന 16ല്‍ ഇടം ഉറപ്പിച്ച ബാഴ്‌സയും യുവന്റസുമായുള്ള മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

https://www.youtube.com/watch?v=sVjQPJPy7OA