മെസ്സി നാണംകുണുങ്ങാനുളള കാരണം വെളിപ്പെടുത്തി ബാഴ്‌സ സഹതാരം

Gambinos Ad
ript>

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നാണംകുണുങ്ങിയായ ഒരു കളിക്കാരനെന്ന് സഹതാരം ഇവാന്‍ റാകിറ്റിച്ച്. ലോകത്തുള്ള എല്ലാവരും തന്റെ കളി ഉറ്റു നോക്കുന്നുണ്ടെന്ന് അറിയാവുന്നതു കൊണ്ടാണ് മെസ്സി നാണം കുണുങ്ങിയായതെന്ന് റാകിറ്റിച്ച് പറഞ്ഞു. ‘ആന്റിന ത്രീ’യോട് സംസാരിക്കുമ്പോഴാണ് റാകിറ്റിച്ച് തന്റെ സഹതാരത്തെ പറ്റി മനസു തുറന്നത്.

Gambinos Ad

ചരിത്രത്തിലെ ഏറ്റവും മികച്ച താരവും മെസിയാണെന്ന് റാകിറ്റിച്ച് പറഞ്ഞു. ഒരു മത്സരത്തെ നിമിഷ നേരം കൊണ്ട് മാറ്റിയെടുക്കാനുള്ള കഴിവ് മെസിക്കുണ്ടെന്നും ബാഴ്‌സയിലെ എല്ലാ കളിക്കാരും മെസിയുടെ കളി രീതികളെ മാതൃകയാക്കാറുണ്ടെന്നും ക്രൊയേഷ്യന്‍ താരം വ്യക്തമാക്കി.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ കളിക്കാരനാണ് മെസി. താന്‍ ബാഴ്‌സയില്‍ വന്ന സമയത്ത് എനിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത് മെസിയില്‍ നിന്നായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും അതിന്റെ യാതൊരു വിധ ജാഡകളുമില്ലാത്ത സമീപനമണ് മെസിയുടേത്. റാകിറ്റിച്ച് പറഞ്ഞു.

2014ലാണ് റാക്കിറ്റിച്ച് സെവിയ്യയില്‍ നിന്നും ബാഴ്‌സയിലെത്തിയത്. രണ്ടു ലാലിഗ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ബാഴ്‌സയോടൊപ്പം നേടാന്‍ റാകിറ്റിച്ചിനായിട്ടുണ്ട്. ഈ സീസണിലും ബാഴ്‌സ മധ്യനിരയിലെ പ്രധാന താരമാണ് റാക്കറ്റിച്ച്.