'മെസി ഒരു മൃഗം, 2022- ലെ ലോക കപ്പിലും കളിക്കും'; ഉറപ്പിച്ച് സാവി

2022- ലെ ലോക കപ്പില്‍ ഖത്തറില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലയണല്‍ മെസി കളത്തിലിറങ്ങുമെന്ന് മുന്‍ ബാഴ്‌സ താരം സാവി. മെസി ഇപ്പോഴും കരുത്തനാണെന്നും ആരെയും തോല്‍പ്പിക്കാന്‍ പ്രാപ്തനാണെന്നും സാവി പറയുന്നു.

“മെസിയ്ക്ക് അവന്‍ ആഗ്രഹിക്കുന്നിടത്തോളം കളിക്കാം. ശാരീരിക ഘടകങ്ങള്‍ നോക്കുമ്പോള്‍ മെസി ഇപ്പോഴും കരുത്തനും, വേഗമേറിയവനും, ആരെയും തോല്‍പ്പിക്കാന്‍ പ്രാപ്തനും, ശാരീരികമായി കരുത്തനായ ഒരു മൃഗവുമാണ്. രാജ്യാന്തര ഫുട്ബോളില്‍ രണ്ട് വര്‍ഷം കൂടി തുടരാനുള്ള ശാരീരികക്ഷമത മെസിക്കുണ്ട്. 2022 ഖത്തര്‍ ലോക കപ്പില്‍ മെസി കളിക്കും എന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.”

Xavi: Nobody will compare to Messi...not even Ronaldo - BeSoccer

“ബാഴ്സയില്‍ പരിശീലകനായി എത്തുക എന്നാല്‍ എന്റെ സ്വപ്നമാണ്. അവിടമാണ് എന്റെ വീട്. എന്നാല്‍ ഈ സീസണില്‍ അല്‍ സാദിനൊപ്പം പുതിയ സീസണിലേക്കാണ് ഞാന്‍ ശ്രദ്ധയെല്ലാം കൊടുക്കുന്നത്. ഇപ്പോഴത്തെ ബാഴ്സ പരിശീലകന്‍ സെറ്റിയന്റെ പരിശീലന രീതിയോട് എനിക്ക് മതിപ്പാണുള്ളത്.” സാവി പറഞ്ഞു.

Barcelona: Five reasons why Xavi said no to Barcelona | MARCA in ...

സാവിയ്ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച വിവരം താരം പരിശീലിപ്പിക്കുന്ന ഖത്തര്‍ ക്ലബായ അല്‍ സദ്ദ് ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചട്ടപ്രകാരം നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനായ ശേഷം ദൈനംദിന കാര്യങ്ങളിലേക്ക് പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുമെന്നും സാവി അറിയിച്ചു.