പുതിയ ട്വിസ്റ്റ്; മെസി ബാഴ്‌സയില്‍ തന്നെ തുടര്‍ന്നേക്കും

ബാഴ്സലോണ സൂപ്പര്‍ താരം ലെയണല്‍ മെസി ബാഴ്‌സയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജി ബാര്‍സിലോന ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യുവുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചക്ക് ശേഷം മെസി ബാഴ്‌സയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ സാദ്ധ്യതയുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, “അതെ” എന്ന മറുപടിയാണ് ജോര്‍ജി നല്‍കിയത്. തുടക്കത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതിരുന്ന മെസി വമ്പന്‍ തുക ബാഴ്‌സക്ക് റിലീസ് ക്ലോസായി നല്‍കാനുള്ളത് മൂലമാണ് നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.

Lionel Messi
ബാഴ്സലോണയുമായുള്ള മെസിയുടെ കരാര്‍ 2021 വരെ നിലനില്‍ക്കുന്നതാണെന്നും ഇതിനിടെ ക്ലബ്ബ് വിടാന്‍ താരം തീരുമാനിച്ചാല്‍ കരാര്‍ അനുസരിച്ചുള്ള 700 ദശലക്ഷം യൂറോയുടെ (ഏകദേശം 6150 കോടിയോളം രൂപ) റിലീസ് വ്യവസ്ഥ പാലിക്കണമെന്നും ക്ലബ്ബ് നിലപാട് സ്വീകരിച്ചിരുന്നു.

5 reasons to celebrate Lionel Messi

Read more

മെസിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ ബാഴ്‌സ തയ്യാറെടുക്കുന്നതായും താരം 90 ശതമാനവും ബാഴ്‌സയില്‍ തന്നെ തുടരുമെന്നും അര്‍ജന്റീന ടിവി ചാനലായ ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.