എംബാപ്പെയുടെ ഒരൊറ്റ പാസ്, തലകറങ്ങി വീണ് ലോകം

Gambinos Ad
ript>

ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ സെന്‍സേഷനാണ് എംബാപ്പെ. കഴിഞ്ഞ ലോകകപ്പില്‍ പോള്‍ പോഗ്ബ സ്വന്തമാക്കിയ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഇത്തവണ എംബാപ്പെ തന്നെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല.

Gambinos Ad

ടൂര്‍ണമെന്റില്‍ അനാവശ്യമായി ചില അഭിനയ പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ കഴിവില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. ടൂര്‍ണമെന്റില്‍ മൂന്നു ഗോള്‍ നേടിയ താരം കഴിഞ്ഞ ദിവസം ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ തന്റെ അതിവേഗം കൊണ്ട് ആദ്യ ടച്ചില്‍ തന്നെ മികച്ചൊരു മുന്നേറ്റം നടത്തുകയും ചെയ്തു.

എന്നാല്‍ വേഗത്തിലുപരിയായി താരത്തിന്റെ ടച്ചുകളും പാസുകളുമായിരുന്നു കൂടുതല്‍ ആരാധക ശ്രദ്ധയാകര്‍ഷിച്ചത്. മത്സരത്തിന്റെ അന്‍പത്തിയഞ്ചാം മിനിട്ടിലായിരുന്നു ലോകോത്തര പ്രതിരോധ താരം കമ്പനിയെ കാഴ്ചക്കാരനാക്കി മാറ്റുഡിയുടെ പാസ് അസാധാരണമായ രീതിയില്‍ എംബാപ്പെ ജിറൂദിനു മറിച്ചു നല്‍കിയത്.

എംബാപ്പക്ക് പാസ് ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. ചില ആരാധക പ്രതികരണങ്ങള്‍ താഴെ