എംബാപ്പയെ പരിഹസിച്ച് നെയ്മര്‍, കൂട്ടിന് ഡാനി ആല്‍വസും

Gambinos Ad
ript>

ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയിലെ താരങ്ങളാണ് ബ്രസീലിന്റെ നെയ്മര്‍ ജൂനിയറും ഫ്രഞ്ച് താരം കൈലിയാന്‍ എംബാപ്പയും. നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നാണ് പിഎസ്ജിയില്‍ എത്തിയതെങ്കില്‍ എംബാപ്പ മൊണോക്കോയില്‍ നിന്നാണ് ഫ്രഞ്ച് ഭീമന്മാര്‍ സ്വന്തമാക്കിയത്. ഇതോടെ ലോകോത്തര ടീമായി പിഎസ്ജി മാറിയിരുന്നു.

Gambinos Ad

എന്നാല്‍ നെയ്മറും എംബാപ്പയും ഒരുമിച്ച കളിച്ചപ്പോള്‍ തമ്മില്‍ അത്ര സുഖത്തിലല്ലായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്പാനിഷ് മാധ്യമമായ എല്‍ പയസിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. ഇരുതാരങ്ങള്‍ക്കിടയിലും ഗൗരവമുള്ള എന്തോ പ്രശ്നമുണ്ടെന്നും സ്പെയ്നില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രം പറയുന്നു.

നെയ്മര്‍ 19-കാരനായ എംബാപ്പയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എംബാപ്പയോടുള്ള നെയ്മറിന്റെ സമീപനത്തില്‍ ഫ്രഞ്ച് താരത്തിന്റെ അച്ഛന്‍ നിരാശവാനായെന്നും ഈ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രസീല്‍ ടീമിലെയും സഹതാരം ഡാനി ആല്‍വസുമായി ചേര്‍ന്ന് ‘ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സ്’ എന്ന ആനിമേഷന്‍ ചിത്രത്തിലെ ഡൊണാറ്റെല്ലോ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞ് എംബാപ്പയെ നെയ്മര്‍ പരിഹസിക്കാറുണ്ടത്രെ. തന്നെ ഇത്തരത്തില്‍ ആമകളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് എംബാപ്പ വ്യക്തമാക്കിയെങ്കിലും നെയ്മറും ആല്‍വസും പരിഹസിക്കുന്നത് അവസാനിപ്പിച്ചില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പരിഹാസം തുടര്‍ന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എംബാപ്പയെ കുറിച്ച് ഡാല്‍വിസ് പോസ്റ്റിട്ടിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ട പോസ്റ്റില്‍ ഡൊണാറ്റെല്ലോ ഇത്രയ്ക്ക് ഫാസ്റ്റാണോ എന്നാണ് ആല്‍വസ് ചോദിക്കുന്നത്.

നിലവില്‍ ലോകകപ്പ് ഫൈനലില്‍ കടന്നിരിക്കുകയാണ് എംബാപ്പയുടെ ഫ്രഞ്ച് ടീം. സെമിയില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്.