റോണോയ്ക്ക് പുറമെ മാഴ്‌സലോയും യുവന്റസിലേക്ക്

Gambinos Ad
ript>

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി റയല്‍ വിട്ടേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോയാണ് റയലില്‍ വിടാനൊരുങ്ങുന്നതത്രെ. റൊണാള്‍ഡോ ചേക്കേറിയ യുവന്റസിലേക്ക് തന്നെയാണ് മാഴ്‌സലോയും എത്തുകയെന്ന് പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Gambinos Ad

നിലവില്‍ യുവന്റസിന്റെ പ്രതിരോധതാരമായ അലക്‌സ് സാന്‍ഡ്രോ ടീം വിടുകയാണെങ്കിലാണ് മാഴ്‌സലോ യുവന്റസില്‍ എത്തുക. ഇരുപത്തിയേഴുകാരനായ സാന്‍ഡ്രോയും ബ്രസീലിയന്‍ ഫുട്‌ബോളറാണ്.

കഴിഞ്ഞ ദിവസം മാഴ്‌സലോ ഇന്‍സ്റ്റാഗ്രാമില്‍ യുവന്റസിനെ ഫോളോ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.

അതേ സമയം മുപ്പതുകാരനായ മാഴ്‌സലോയ്ക്ക് 2022 ജൂണ്‍ വരെ റയല്‍ മാഡ്രിഡുമായി കരാറുണ്ട്. അതിനാല്‍ അദ്ദേഹത്തെ സ്വന്തമാക്കണമെങ്കില്‍ത്തന്നെ മറ്റൊരു ഭീമന്‍ തുകയാകും യുവന്റസിന് മുടക്കേണ്ടി വരിക.