മറഡോണയുടെ നിര്യാണം; കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

“ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.” മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

Diego Armando Maradona Dies At 60: J Balvin, DJ Snake & More React to Soccer Legend1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോള്‍ നേടി.