ജെയിംസിനും മാനേജ്‌മെന്റിനുമെതിരേ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടം; ഇനിയും പഠിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരും; ഒടുവില്‍ തുറന്നടിച്ച് മഞ്ഞപ്പട

Gambinos Ad
ript>

തുടര്‍തോല്‍വികളും സമനിലകളുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നട്ടംതിരിയുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റിനെതിരേ ഒടുവില്‍ മഞ്ഞപ്പടയും. ടീമിന്റെ പരിതാപകരമായ പ്രകടനത്തില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന രാജ്യത്തെ ഏറ്റവും മികച്ച ആരാധക കൂട്ടമായി അറിയപ്പെടുന്ന മഞ്ഞപ്പട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ തോറ്റതോടെയാണ് രംഗത്ത് വന്നിരിക്കുന്നത്.

Gambinos Ad

90 മിനുട്ട് വരെ 1-0ന് മുന്നില്‍ നിന്നിരുന്ന ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് ഈസ്റ്റിനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം കഴിഞ്ഞ സീസണിലേക്കാള്‍ പരിതാപകരമായി. ഡേവിഡ് ജെയിംസിന്റെ ബ്ലാസ്റ്റേഴ്സ് ഭാവി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മഞ്ഞപ്പട വിമര്‍ശനവുമായി രംഗത്ത് വന്നത്.

ബിസിനസ് നടത്തിപ്പുക്കാര്‍ എന്ന വിമര്‍ശനം നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ രൂക്ഷമായാണ് വിമര്‍ശനമാണ് മഞ്ഞപ്പട നടത്തിയിരിക്കുന്നത്. ഞങ്ങള്‍ ഉപഭോക്താക്കളല്ല. ടീമിന്റെ ആരാധകരാണ്. അത് മാനേജ്‌മെന്റ് ഇനിയെങ്കിലും മനസിലാക്കണം. ക്ലബില്‍ നിന്ന് ഇതിലും മികച്ച ഫലമാണ് ആരാധകരായ ഞങ്ങള്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും. ക്ലബ് ദുരിതത്തിലാണ് എന്നത് മാനേജ്‌മെന്റ് തിരിച്ചറിയണം. അല്ലായെങ്കില്‍ അതിനു സമീപ ഭാവിയില്‍ തന്നെ വലിയ വില കൊടുക്കേണ്ടി വരുമെന്നും മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നു.

ഡേവിഡ് ജെയിംസിനോട് അദ്ദേഹത്തെ ഇപ്പോഴും എപ്പോഴും പിന്തുണയ്ക്കുന്നു എന്നും എന്നാല്‍ അദ്ദേഹത്തിന്റെ ടാക്ടിക്‌സ് ക്ലബിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നും ആരാധകര്‍ പറയുന്നു. ടീമിന്റെ നല്ലതിനു വേണ്ടി ഡേവിഡ് ജെയിംസ് ക്ലബ് വിടേണ്ടി വരുമെന്ന് സൂചനയും കത്തില്‍ മഞ്ഞപ്പട നല്‍കുന്നു.

ഡേവിഡ് ജെയിംസിന്റെ വിഡ്ഡിത്തം നിറഞ്ഞ പരിശീലനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പതനത്തില്‍ നിര്‍ണായകമെന്നാണ് ഒരുകൂട്ടം ആരാധകര്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബെര്‍ബറ്റോവ് വിമര്‍ശിച്ചതില്‍ കാര്യമുണ്ടെന്ന് ആരാധകര്‍ക്ക് തിരിച്ചറിവുണ്ടാവുകയും ചെയ്തിട്ടുണ്ട്.

മണ്ടന്‍ തീരുമാനങ്ങളും അതിലേറെ മണ്ടന്‍ സ്ട്രാറ്റജികളും ഗെയിം പ്ലാന്‍ അറിയാത്തതുമാണ് ജെയിംസിന്റെ പരാജയം. ഇങ്ങനെയായിട്ടും മാനേജ്‌മെന്റിന് ഇക്കാര്യത്തില്‍ യാതൊരു നിലപാടുമില്ലാത്തതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്‌സില്‍ പല തലകളും ഉരുളുമെന്നാണ് സൂചനകള്‍.