മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത കോച്ച് ;  റൊണാള്‍ഡോയ്ക്ക് വേണ്ടത് മെസ്സിയുടെ മുന്‍ പരിശീലകനെ

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ ഞരങ്ങി വലിഞ്ഞു നീങ്ങുന്ന മുന്‍ ചാംപ്യന്മാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ നോട്ടമിട്ടു കഴിഞ്ഞു. എന്നാല്‍ ടീമിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ആഗ്രഹിക്കുന്നത് മുഖ്യ എതിരാളി ലയണേല്‍ മെസ്സിയുടെ പഴയ പരിശീലക വരണമെന്നതാണ്.

നിലവില്‍ താല്‍ക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത റാള്‍ഫ് റാങ്‌നിക്ക് ഈ സീസണ്‍ കഴിയുന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും. പിന്നെ ചുവപ്പ് പടയ്ക്ക് പുതിയ ആശാനെ തേടേണ്ടിവയും വരുന്നുണ്ട്. എറിക് ടെന്‍ ഹാഗ്, മൗറീസിയോ പോച്ചട്ടിനോ, യുലെന്‍ ലോപെടൂയി എന്നിവരില്‍ ഒരാളെ കൂട്ടാനാണ് മാഞ്ചസ്റ്ററിന്റെ താല്‍പ്പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഫുട്‌ബോളിലെ സൂപ്പര്‍താരത്തിന്റെ അഭിപ്രായം ലൂയിസ് എന്റിക്വ എന്ന സ്പാനിഷ് പരിശീലകനെ കൊണ്ടുവരാനാണ്.

ബാഴ്‌സിലോണയില്‍ മെസ്സിയുടെ മുന്‍ പരിശീലകനാണ് ലൂയിസ് എന്റിക്വേ. ലയണല്‍ മെസി, നെയ്മര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
അദ്ദേഹത്തിന്റെ കാലത്ത് ടീം വമ്പന്‍ വിജയങ്ങള്‍ അനേകം നേടിയിരുന്നു. സ്പാനിഷ് ലീഗും ചാംപ്യന്‍സ് ലീഗും ലോക ക്ലബ്ബ് കിരീടവും സ്പാനിഷ് കപ്പും ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനാണ് എന്റ്വിക്കേ്.

എന്നാല്‍ റൊണാള്‍ഡോയുടെ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്റിക്വക്കു വേണ്ടി ശ്രമം നടത്തിയാലും ലോകകപ്പിന് ഏതാനും മാസങ്ങള്‍ ശേഷിക്കെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ അദ്ദേഹം തയ്യാറാവാന്‍ യാതൊരു സാധ്യതയുമില്ല. യുവതാരങ്ങളെ അണിനിരത്തി എന്റിക്വ ഇറക്കിയ സ്‌പെയിന്‍ ടീം കഴിഞ്ഞ സമ്മറില്‍ നടന്ന യൂറോ കപ്പിന്റെ സെമി ഫൈനലില്‍ എത്തിയിരുന്നു. ഇതിനു പുറമെ ഇക്കഴിഞ്ഞ യുവേഫ നാഷന്‍സ് ലീഗിന്റെ ഫൈനലില്‍ ടീമിനെ എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.