ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആ പ്രശ്‌നം പരിഹരിക്കുന്നു

Gambinos Ad
ript>

കിടിലന്‍ മധ്യനിരയും മുന്നേറ്റ നിരയും അതിലേറെ മികച്ച ഗോള്‍കീപ്പറുമുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും കാര്യമായ ചലനമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏത് ടീമിനോടും ഗോള്‍ വഴങ്ങുന്ന പ്രതിരോധമാണ് മാഞ്ചസ്റ്ററിന്റെ പതനത്തിന് കാരണമെന്ന് നിരവധി ഫുട്‌ബോള്‍ വിദഗ്ധരും വ്യക്തമാക്കിയിള്ളതാണ്. ഈ സീസണില്‍ കുറഞ്ഞ ഗോളുകള്‍ വങ്ങിയിട്ടുള്ളു എങ്കിലും പ്രതിരോധത്തില്‍ നിരവധി പാളിച്ചകളാണ് ഇതുവരെ കാണാന്‍ സാധിച്ചിട്ടുള്ളത്.

Gambinos Ad

വഴങ്ങിയ ഗോളുകള്‍ കുറവായതിന്റെ മുഖ്യ ക്രഡിറ്റ് ഗോള്‍കീപ്പര്‍ ഡി ഹിയയ്ക്കാണ് ആരാധകര്‍ നല്‍കുന്നത്. അതേസമയം, വഴങ്ങിയ ഗോളുകളിലധികവും പ്രതിരോധത്തിലെ പിഴവുകളുമാണ്.

ടീമിന്റെ സെന്റര്‍ ബാക്കുകളായ ഫില്‍ ജോണ്‍സ്, ക്രിസ് സ്മാളിങ് എന്നിവരെ ഒഴിവാക്കി പ്രതിരോധം കൂടുതല്‍
ശക്തമാക്കാനാണ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ പദ്ധതിയിട്ടിരിക്കുന്നത്. ഈ താരങ്ങള്‍ക്ക്‌ പകരക്കാരായി പുതിയ ഡിഫന്റര്‍മാരെയും മൊറീഞ്ഞോ കണ്ടുവെച്ചിട്ടുണ്ട്. ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് താരം ഹാരി മഗ്യുരെയും റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയുമാണ് മൊറീഞ്ഞോ ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിക്കാനൊരുങ്ങുന്നത്.

ഈ രണ്ട് താരങ്ങളും ബോള്‍ പ്ലെയിങ് സെന്റര്‍ ബാക്കുകളാണെന്നതുകൊണ്ടു തന്നെ യുണൈറ്റഡിന് കൂടുതല്‍ ഗുണം ചെയ്യും. ഹാരിയെ 50 മില്ല്യണ്‍ യൂറോയ്ക്കും വരാനെയെ 57 മില്ല്യണ്‍ യൂറോയ്ക്കും ടീമിലെത്തിക്കാനാണ് നീക്കം.

യുണൈറ്റഡിന്റെ സ്ഥിരത പുലര്‍ത്തുന്ന സെന്റര്‍ബാക്കായ എറിക് ബെയ്‌ലിക്കേറ്റ പരിക്കും ബെനിഫിക്കയില്‍ നിന്നും ഈ സമ്മറില്‍ ടീമിലെത്തിയ വിക്ടര്‍ ലിന്‍ഡോല്‍ഫിന് ഇതുവരെ ഫോമിലേക്കുയരാന്‍ സാധിക്കാത്തതുമാണ് മൊറീഞ്ഞോയ്ക്ക് തലവേദനയാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ ദുര്‍ബലരായ ന്യൂകാസില്‍ യുണൈറ്റഡിനോട് തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏറെ പിന്നിലാണ്. 72 പോയിന്റുള്ള സിറ്റിക്കു പിറകില്‍ 56 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്.