'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു'; മറഡോണയെ അനുസ്മരിച്ച് മലയാള സിനിമാലോകം

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാലോകം. “ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു… പ്രിയ ഡീഗോ… വിട!” എന്നായിരുന്നു നടി മഞ്ജു വാര്യരുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍.

“ഡീഗോ മറഡോണ. ഒരു യഥാര്‍ത്ഥ ഐക്കണ്‍, കളിയുടെ ഇതിഹാസം, വിട” എന്നാണ് മമ്മൂട്ടി കുറിച്ചത്. മറഡോണയുടെ മാന്ത്രികത കാണാന്‍ കഴിഞ്ഞ കാലത്തില്‍ ജീവിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍. ഇതിഹാസം പോയി എന്നാണ് നിവിന്‍ പോളി കുറിച്ചത്. മോഹന്‍ലാലടക്കം മലയാള സിനിമാലോകത്തെ പ്രമുഖരടക്കം എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.

Diego Maradona Undergoes Successful Brain Surgery On Blood Clot | Football News

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

Diego Maradona - All 4

1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോക കപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.