മാഞ്ചസ്റ്റര്‍ സിറ്റിയോ, പി.എസ്.ജിയോ?; ഉറ്റുനോക്കി ഫുട്‌ബോള്‍ ലോകം

ബാഴ്സലോണ വിടാന്‍ താത്പര്യമറിയിച്ച ഇതിഹാസതാരം ലയണല്‍ മെസി ഇനിയേത് ക്ലബ്ബിലേക്ക് ആയിരിക്കും ചേക്കേറുകയെന്ന ചൂടുപിടിച്ച ചര്‍ച്ചയിലാണ് ഫുട്ബോള്‍ ലോകം. മെസിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാദ്ധ്യതകളില്‍ മുന്നില്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണു സാദ്ധ്യത കല്‍പ്പിക്കുന്ന മറ്റൊരു ക്ലബ്.

മെസി ബാഴ്‌സ വിട്ടാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പി.എസ്.ജി പരിശീലകന്‍ തോമസ് ടൂഹല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെസി ബാഴ്‌സയില്‍ തന്നെ തുടരാനുള്ള സാദ്ധ്യതയില്‍ ഊന്നിയാണ് അഥവാ ബാഴ്‌സ വിട്ടെത്തിയാലും സ്വീകരിക്കാനുള്ള സന്നദ്ധത ടൂഹല്‍ പരസ്യമാക്കിയത്. മെസിയെ സ്വന്തമാക്കാന്‍ അവസരം ലഭിച്ചാല്‍ അതിനായി തയ്യാറായിരിക്കാനാണ് സിറ്റിയുടെ നീക്കം.

Messi made his Barcelona debut in 2004
ബാഴ്‌സയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് മെസി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഓഗസ്റ്റിനു ശേഷം ക്ലബ്ബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിയാണ് മെസിയുടെ നീക്കത്തിന് ആക്കം കൂട്ടിയതെന്നാണ് വിവരം. മെസിയുടെയും ബാഴ്‌സയുടെയും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ഇത്. ബയേണിനോട് രണ്ടിനെതിരേ എട്ടു ഗോളിനാണ് ബാഴ്‌സ തോറ്റത്.

Lionel Messi transfer: Only Manchester City or PSG could afford ...
ബാഴ്‌സയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം അവസാനിപ്പിക്കാന്‍ മെസി ഒരുങ്ങുന്നത് ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്. 13ാം വയസ്സിലാണ് മെസി ബാഴ്‌സയിലെത്തുന്നത്. മെസി തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതും ബാഴ്‌സയ്‌ക്കൊപ്പമാണ്. 730 മത്സരങ്ങളില്‍ നിന്നായി 634 ഗോളുകള്‍ മെസി നേടി.