എംബാപ്പെ മിന്നിച്ചു, മൊണാകോയെ വീഴ്ത്തി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പി.എസ്.ജി

ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പി.എസ്.ജി. വാശിയേറിയ മത്സരത്തില്‍ മൊണാക്കോയെ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്താണ് പി.എസ് .ജിയുടെ കിരീട നേട്ടം. പി.എസ്.ജി.യുടെ പതിനാലാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്.

പി.എസ്.ജിക്ക് വേണ്ടി മൗറോ ഇക്കാര്‍ഡിയും കിലിയന്‍ എംബാപ്പെയും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളും ഒരു അസിസ്റ്റുമായി എംബാപ്പെ മത്സരത്തിലെ താരമായി.

Image

19ാം മിനിറ്റിലായിരുന്നു പിഎസ് ജിയുടെ ആദ്യ ഗോള്‍. എംബാപ്പെയുടെ പാസില്‍ നിന്ന് ഇക്കാര്‍ഡി ലക്ഷ്യം കണ്ടു. 81ആം മിനിറ്റില്‍ ആയിരുന്നു എംബാപ്പെയുടെ ഗോള്‍.

Image

അവസാന ആറ് സീസണുകള്‍ക്ക് ഇടയില്‍ പി.എസ്.ജിയുടെ അഞ്ചാം ഫ്രഞ്ച് കപ്പ് കിരീടമാണിത്. മൗറീസിയോ പൊച്ചെട്ടിനോ പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷം പി.എസ്.ജി നേടുന്ന രണ്ടാം കിരീടവും.