ഇന്ത്യയുടെ മലയാളി താരം കെ. പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി ആരാധക ഹൃദയം കീഴടക്കിയ മലയാളി താരം കെപി രാഹുല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി. നിലവില്‍ ഇന്ത്യന്‍ ആരോസിനായി കളിക്കുന്ന താരം അടുത്ത സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുമെന്ന് പ്രമുഖ ഫുട്‌ബോള്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

അതേസമയം, ബ്ലാസ്‌റ്റേഴ്‌സും താരവും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ താരം വിങ്ങറായും ഫുള്‍ബാക്കായും മികവ് തെളിയിച്ച താരമാണ്. അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ താരത്തിനായി കഴിഞ്ഞ സീസണില്‍ പ്രമുഖ ക്ലബ്ബുകള്‍ രംഗത്ത് വന്നിരുന്നെങ്കിലും ഇന്ത്യന്‍ ആരോസില്‍ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.