ഇത്രയ്ക്ക് വരുമാനം ഉണ്ടായിട്ടും കാണിക്കുന്ന പരിപാടി ശരിയല്ല, ഐ.എസ്.എൽ അധികൃതര്‍ക്ക് എതിരെ കൊച്ചി നഗരസഭ; മത്സരങ്ങൾക്ക് ഭീഷണി

ഐഎസ്എൽ മത്സരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കൊച്ചി നഗരസഭ. സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള നികുതി ആവശ്യപ്പെട്ട് അയച്ച രണ്ട് നോട്ടീസിനും മറുപടി ഐ,എസ്.എൽ അധികൃതർ മറുപടി നൽകിയിരുന്നില്ല. ഇതിനാൽ തന്നെയാണ് നടപടിയിലേക്ക് കടക്കാൻ അധികൃതർ ഒരുങ്ങിയത്.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 10 മത്സരങ്ങളാണ് നടക്കുന്നത്. 8.5 ശതമാനം വിനോദ നികുതി പ്രകാരം നഗരസഭക്ക് ഭീമമായ തുകയാണ് കിട്ടേണ്ടത്. ഇത് പ്രകാരം അടക്കേണ്ട നികുതി പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഏറ്റവും കൂടുതൽ കാണികൾ എത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാനാണ്. അതിനാൽ തന്നെ നല്ല രീതിയിൽ വരുമാനം ഉണ്ടായിട്ടും കാണിക്കുന്ന നടപടികൾ ശരിയായ രീതിയിൽ അല്ലെന്നാണ് നഗരസഭ പറയുന്നത്.

ഇതിനിടെ നികുതിയടക്കാൻ ഐഎസ്എല്ലിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നഗരസഭ നൽകിയ കത്തിനും മറുപടിയുണ്ടായില്ല. സർക്കാർ എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകിയിട്ട് ഉണ്ടെങ്കിൽ ആ രേഖകൾ നൽകണം എന്നും നഗരസഭാ പായുന്നു.

Read more

ഇതൊന്നും നൽകിയില്ലെങ്കിൽ കനത്ത നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അറിയിച്ചു.