ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക് കാമറൂണില്‍ നിന്നൊരു മെസി!

ഐഎസ്എല്‍ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക് കാമറൂണില്‍ നിന്നൊരു മെസി വരുന്നു. കാമറൂണ്‍ സ്‌ട്രൈക്കെര്‍ റാഫേല്‍ എറിക്ക് മെസി ബൗളിയാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പുതിതായി എത്തിയത്. ഇടങ്കാലന്‍ കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക.

‘ഞങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ സ്വന്തം ”മെസി” ഉണ്ട്. ഒഗ്ബെച്ചേയിക്കൊപ്പം മുന്‍നിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന സ്ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതല്‍ ശക്തി നല്‍കുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനില്‍ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ടീമിലെത്തിയതില്‍ വളരെ സന്തോഷമുണ്ട്.’ ഹെഡ് കോച്ച് ഈല്‍കോ ഷട്ടോരി പറഞ്ഞു.

Image result for raphael-messi-bouli-joins-kbfc-ahead-of-new-season
2013 ല്‍ എഫ്എപി യാഉണ്ടേയിലാണ് 27 കാരനായ മെസി കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. 2016 ലെ കാമറൂണിയന്‍ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമില്‍ അംഗമായിരുന്ന മെസി ട്വന്റിഫോര്‍ ലീഗ് ഫിക്‌സ്ചറില്‍ 14 ഗോളുകള്‍ നേടിയിരുന്നു. 2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും മെസി അംഗമായിരുന്നു. ചൈനീസ്, ഇറാനിയന്‍ ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നതിലുള്ള ആവേശത്തിലാണ് താനെന്ന് മെസി പ്രതികരിച്ചു.