ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി മതിയായി, ഇനി പുതിയ ഹോം ഗ്രൗണ്ട്

കേരളത്തിലെ ഏക ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹോം ഗ്രൗണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍. ഇതിനായുളള അനുമതി ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞതായാണ് വാര്‍ത്തകള്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വരുന്ന സീസണില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് എത്തും എന്നാണ് കോര്‍പ്പറേഷന്റെ പ്രതകുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലയാളി ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുളള വാര്‍ത്തായാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് മലബാറിലേക്ക് വരുന്നത് ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുളള പ്രദേശമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിനായി കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം നവീകരിക്കും. ഐഎസ്എല്ലിനും എ എഫ് സി ലൈസന്‍സിനും അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയം പുതുക്കേണ്ടിയും വരും. സ്റ്റേഡിയത്തില്‍ ഫ്‌ലഡ് ലൈറ്റ് മുതല്‍ വലിയ മാറ്റങ്ങള്‍ തന്നെ വരുത്തും. ഇതിന് കേരള ബ്ലാസ്റ്റേഴ്‌സും കോഴിക്കോട് കോര്‍പ്പറേഷനും തമ്മില്‍ ധാരണയായി.

കഴിഞ്ഞ സീസണില്‍ കലൂര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ടി ജിസിസിയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഏറ്റുമുട്ടിയിരുന്നു. കേരള സര്‍ക്കാര്‍ ഇടപെട്ടായിരുന്നു പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്.