നിരാശയുടെ പടുകുഴിയില്‍ വീണ് പിടഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; ആത്മവിശ്വാസത്തില്‍ ഹോസു; കൈകൂപ്പി ആരാധകര്‍

Gambinos Ad
ript>

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത നിരാശയിലാണ്. ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം ടീമിന് ഗ്രൗണ്ടില്‍ ഇതുവരെ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതാണ് ടീമിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ പോലും നിരാശയിലാക്കിയിരിക്കുന്നത്.

Gambinos Ad

എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് അതിനിര്‍ണായകമാണ്. അതേസമയം, ഡേവിഡ് ജെയിംസിന്റെ പോരായ്മയാണ് ടീമിന്റെ പതനത്തിന് കാരണമെന്ന വാദവും ശക്തമാണ്. ജെയിംസിനെ പുറത്താക്കാണമെന്നുള്ള ആവശ്യവും ശക്തമാണ്.

ടീം ഇത്തരം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ആരാധകര്‍ക്ക് പോലുമില്ലാത്ത ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഹോസു പ്രിറ്റോയ്ക്ക്. നോര്‍ത്ത് ഈസ്റ്റിനെതിരെ ടീം കഴിഞ്ഞ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍ വിയേറ്റുവാങ്ങിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ഹോസു ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായെത്തിയത്. ബ്ലാസ്റ്റേഴ്‌സില്‍ ഇപ്പോഴും പ്രതീക്ഷകളുണ്ടെന്നും, അടുത്ത മത്സരങ്ങളില്‍ ടീം 3 പോയിന്റ് നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമായിരുന്നു ഹോസു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

തളര്‍ന്നിരിക്കുമ്പോള്‍ ഒപ്പം നിന്ന പഴയ പ്രിയ താരത്തിന്റെ പിന്തുണയ്ക്ക് കൈനീട്ടിയുള്ള സ്വീകരണമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നല്‍കുന്നത്.