വീണ്ടും ചൂതാട്ടത്തിനൊരുങ്ങി ഡേവിഡ് ജെയിംസ്; സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി ആദ്യ ഇലവന്‍

Gambinos Ad
ript>

ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ ലൈനപ്പില്‍ നിരന്തരം പരീക്ഷണം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് നോര്‍ത്ത് ഈസ്റ്റിനെതിരേയും പരീക്ഷണത്തിന്. ഗോഹട്ടിയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മലയാളി താരങ്ങളായ അനസ് എടത്തൊടിക, സികെ വിനീത് എന്നിവരെ പുറത്തിരുത്തിയാണ് ആദ്യ പതിനൊന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Gambinos Ad

അതേസമയം, നാല് വിദേശ താരങ്ങളെ മാത്രം ഇറക്കിയിരുന്ന ജെയിംസ് ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കൂടി തോല്‍വി വഴങ്ങിയാല്‍ മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചുപണി നടന്നേക്കുമെന്നാണ് സൂചനകള്‍.

ഏഴു കളിയില്‍ ഒരു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമായി കേവലം ഏഴു പോയന്‍ാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 11 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും കേരളം ഏഴാം സ്ഥാനത്തുമാണ്.

ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവന്‍

ധീരജ് സിങ്, സിറില്‍ കാലി, സന്ദേശ് ജിങ്കാന്‍, ലാക്കിച്ച് പെസിച്ച്, ഹോളിചരണ്‍ നസ്രി, നികോള ക്രാമെരെവിച്ച്, പ്രശാന്ത് കെ, സഹല്‍ അബ്ദുള്‍ സമദ്, സിമിലയന്‍ ദുംഗല്‍, കെസിറോണ്‍ കിസിറ്റോ, മാറ്റിയോ പോപ്ലാറ്റ്‌നിക്ക്.