ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ ഗുരുതരാരോപണം

ബ്ലാസ്റ്റേഴ്സ് നായകന്‍ ജിങ്കനെ കൂടാതെ കൂടുതല്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി മുന്‍ കോച്ചിംഗ് സ്റ്റാഫ് അംഗം. മിലന്‍ സിംഗും, ജാക്കിചന്ദും, സിയാം ഹംഗലും ജിങ്കനെ കൂടാതെ മദ്യപിച്ചിരുന്നുവെന്നാണ് പുതിയ ആരോപണം.

നേരത്തെ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ റെനെ മ്യൂളന്‍സ്റ്റീന്‍ ജിങ്കനും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഗോവയ്ക്കെതിരായ മത്സരം തോറ്റിട്ടും ബ്ലാസ്റ്റേഴ്സ് നായകന്‍ മദ്യപിച്ച് ആഘോഷിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.

“പാഫഷണലിസമില്ലാത്ത താരമാണ് ജിങ്കന്‍. ഗോവയ്ക്കെതിരായ മത്സരത്തില്‍ തോറ്റതിന് ശേഷം ജിങ്കന്‍ പുലര്‍ച്ചെ നാല് വരെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ച് നടക്കുകയായിരുന്നുവെന്നും റെനെ ആരോപിച്ചു.
“ബെംഗലൂരുവിനെതിരെ ടീമിന് ജയിക്കാന്‍ തന്നെ ആഗ്രഹമുണ്ടായിരുന്നില്ല. തനിക്കെതിരായുള്ള നീക്കമായിരുന്നു അതെന്നും്. പന്ത് കൈ കൊണ്ട് തട്ടി എന്തിനാണ് ജിങ്കന്‍ ആ മത്സരത്തില്‍ പെനാല്‍റ്റി വഴങ്ങിയതെന്നും്. മൂന്നാം ഗോള്‍ നേടാന്‍ മിക്കുവിനെ ജിങ്കന്‍ അനുവദിക്കുകയായിരുന്നു” റെനെ പറയുന്നു.

താന്‍ രാജി വെച്ച ദിനവും ജിങ്കനെ മദ്യം മണക്കുന്നുണ്ടായിരുന്നു. ക്ലബ്ബിനെയും ആരാധകരെയും ഇത്തരത്തിലുള്ള ഒരു ക്യാപ്റ്റന്‍ ആണോ പ്രതിനിധീകരിക്കേണ്ടത്. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോയെന്നും മ്യൂലന്‍സ്റ്റീന്‍ അന്ന് ചോദിച്ചിരുന്നു.

അതിനോട് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. റെനെയോട് ഇപ്പോഴും ബഹുമാനമാണെന്നും എന്നാല്‍ തനിക്കെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച്, തന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍ ഇനി റെനെയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ജിങ്കന്റെ ചോദ്യം.

ഈ വിവാദങ്ങളടങ്ങിയ സാഹചര്യത്തിലാണ് മുന്‍ കോച്ചിംഗ് സ്റ്റാഫിന്റെ ആരോപണങ്ങള്‍ ജിങ്കനുമായി അഭിമുഖം നടത്തിയ സ്പോര്‍ട്സ് കീഡ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സന്ദേശ് ജിങ്കന്‍, മാത്രമല്ല, മറ്റ് താരങ്ങളും മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും ആഘോഷങ്ങളിലായിരുന്നുവെന്നാണ് ആരോപണം