'മൂന്ന് മത്സരമല്ലേ കഴിഞ്ഞിട്ടുള്ളൂ, സീസണ്‍ കഴിഞ്ഞിട്ട് ടീമിനെ വിലയിരുത്തൂ'; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വികുന

ഐ.എസ്.എല്‍ പുതിയ സീസണില്‍ ഇതുവരെ വിജയം കണ്ടെത്താനാകാത്ത കേരള ബ്ലാസ്റ്റേഴ്‌സില്‍ പ്രതീക്ഷ നഷ്ടപ്പെടേണ്ട കാര്യമില്ലെന്ന് ടീം കോച്ച് കിബു വികുന. മൂന്ന് മത്സരങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നും ടീം മെച്ചപ്പെടുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും വികുന പറഞ്ഞു.

“മൂന്ന് മാച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സീസണ്‍ കഴിഞ്ഞിട്ട് നിങ്ങള്‍ ടീമിനെ വിലയിരുത്തൂ. ടീം മെച്ചപ്പെടുമെന്നതില്‍ എനിക്കുറപ്പുണ്ട്. മികച്ച പരിശീലനം വേണം. ഗോവക്ക് മികച്ച കളിക്കാരും പരിശീലകനുമുണ്ട്. അവര്‍ അവരുടേതും ഞങ്ങള്‍ ഞങ്ങളുടേതുമായ മികച്ച കളി പുറത്തെടുക്കും.” എഫ്.സി ഗോവ മാച്ചിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനത്തില്‍ വികുന പറഞ്ഞു.

Kerala Blasters replace the outgoing Eelco Schattorie with Mohun Bagan

ബിലാല്‍ ഖാനും അബ്ദുല്‍ ഹക്കുവും കഴിഞ്ഞ മൂന്നുകളിയിലും സ്‌ക്വാഡിന് പുറത്തായതിന് പിന്നില്‍ കളിക്കാരുടെ എണ്ണത്തിലെ നിയന്ത്രണം മാത്രമാണെന്നും വികുന പറഞ്ഞു. വിസന്റെ ഗോമസ്, ജീക്‌സണ്‍ സിങ്, രോഹിത് കുമാര്‍, ഗിവ്‌സണ്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ്, ഫകുന്‍ഡോ പെരേര എന്നിവരില്‍നിന്ന് മികച്ച കോമ്പിനേഷനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Image

സീസണിലെ നാലാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. വൈകിട്ട് 7.30ന് മഡ്ഗാവിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ ജയിക്കാത്ത 2 ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം കടുത്തതാകും.