ഒന്നാം സ്ഥാനം എപ്പോഴും ഭീഷണിയില്‍, പൊങ്ങച്ചം കാണിക്കാന്‍ നോക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പോയന്റ് പട്ടികയില്‍ ഒന്നാമതാണെങ്കിലും വലിയ പൊങ്ങച്ചമൊന്നും വേണ്ടെന്ന് ആരാധകര്‍ക്കും താരങ്ങള്‍ക്കും മുന്നറിയിപ്പുമായി പരിശീലകന്‍ വുകുമിനോവിച്ച്. ലീഗ് പകുതി ആയിട്ടേയുള്ളെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണമെന്നും ട്വിറ്ററില്‍ പരിശലകന്‍ കുറിച്ചു.

നാം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണമെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിക്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് കോച്ചിന്റെ പ്രതികരണം. വിനയം കൈവിടരുതെന്നും ലക്ഷ്യബോധവും മനസ്സുറപ്പുമുണ്ടാകണമെന്നും ആവര്‍ത്തിക്കുന്നു. തുടങ്ങിയത് എവിടെ നിന്നാണെന്ന് ഓര്‍മ്മയുണ്ടായിരിക്കണം. കുറേ മുമ്പ് വരെ അവസാനത്തില്‍ നിന്ന് രണ്ടാമതായിരുന്നു. അതുകൊണ്ട് വലിയ പ്രഖ്യാപനങ്ങളൊന്നും വേണ്ട.’

ഒഡീഷക്കെതിരെ നടന്ന അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് പോയിന്റുപട്ടികയില്‍ വീണ്ടും ഒന്നാമതായി. 11 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ജംഷഡ്പൂര്‍ എഫ്സിയും 17 പോയന്റുമായി മുംബൈ സിറ്റി എഫ്സിയും തൊട്ട് പിറകിലുണ്ട്. അതേസമയം ലീഗില്‍ ആദ്യ മത്സരം തോറ്റതിന് ശേഷം തോല്‍വി അറിയാതെ ടീം പൂര്‍ത്തിയാക്കിയത് പത്ത് മത്സരങ്ങളാണ്.