ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത് ഈ താരത്തിന്റെ മറുപടിക്കായി

സ്വന്തം മൈതാനത്ത് കരുത്തരായ എഫ്‌സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഉറ്റു നോക്കുന്നത് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ പ്രകടനത്തിനായിരിക്കും. മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഈ സീസണിലെ ആദ്യ ഹോം ജയത്തില്‍ ജിങ്കന്റെ പങ്ക് എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. പ്രൊഫഷണലിസമില്ലാത്ത കളിക്കാരനാണ് ജി്ങ്കാനെന്നും മത്സരത്തലേന്ന് പുലരുംവരെ പാര്‍ട്ടിയും മദ്യപാനവുമാണെന്നും പറഞ്ഞ മ്യൂലന്‍സ്റ്റീന്‍ ഗോവയുമായി കഴിഞ്ഞ മത്സരത്തില്‍ പുലരും വരെ മദ്യപാനമായിരുന്നു ജിങ്കാന് പണിയെന്നും ആഞ്ഞടിച്ചു.

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ജിങ്കാന്‍ കളിയിലൂടെ മറുപടി പറയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മ്യൂലന്‍സ്റ്റീനെ പുറത്താക്കിയതില്‍ ജിങ്കാനുമായുണ്ടായ കലഹമാണ് വഴിവെച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.