ആരാധകരുടെ ആഗ്രഹം സഫലമായി, ബ്ലാസ്റ്റേഴ്‌സിനൊപ്പം അയാള്‍ തുടരും

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്നതുപോലെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചുമായി 2025 വരെ മാനേജ്മന്റ് കരാര്‍ നീട്ടി. താന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വാക്ക് പാളിച്ച ആവേശത്തിലാണ് ആരാധകര്‍.

ഇവാനുമായി മൂന്ന് വര്‍ഷം കൂടി കരാര്‍ നീട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.’ടീമുമായി സുഗമമായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ക്ലബിന്റെ ഒരു പ്രധാന നീക്കമാണെന്ന് താന്‍ കരുതുന്നു, തങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഈ വിപുലീകരണത്തിലൂടെ എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

നിരന്തരമായി കളിയാക്കലുകളും, വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്ന സമയം. ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞ് വിമര്‍ശകര്‍ തള്ളി കളഞ്ഞ ആ സങ്കത്തെ രക്ഷിക്കാന്‍ പലപ്പോഴായി പലരും വന്നു.ഓരോ തവണയും വിമര്‍ശകര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഒരു തമാശയായി നിന്ന ടീമിന് അധികം പേരോ പ്രശസ്തിയോ ഒന്നുമില്ലാത്ത, ബഹളങ്ങള്‍ ഇല്ലാത്ത ഇവാന്‍ വുകോമനോവിച്ച് പരിശീലകനായി എത്തി. ഒന്നും ഇല്ലായിമയില്‍ നിന്ന് ചാരത്തില്‍ നിന്ന് അയാള്‍ ഒരു ടീമിനെ പോത്തുയര്‍ത്തി അവരോട് ഇങ്ങനെ പറഞ്ഞു കാണും -തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്,തോല്‍വിയില്‍ പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസായി വിജയിക്കുന്നവര്‍ ആണ്. പരിശീലകന്റെ വാക്കുകള്‍ പ്രചോദനമായി കണ്ട അവര്‍ ഈ വര്‍ഷത്തിലെ ഫൈനലില്‍ എത്തിയതിന്റെ ഒരു കാരണം ഇവനാണ്.

ഇവാന്‍ പരിശീലന സ്ഥാനത്ത് നിന്നും മാറുമോ എന്ന ആശങ്കയ്ക്കാണ് കരാര്‍ നീട്ടലോടെ തീരുമാനായത് . ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോള്‍, കൂടുതല്‍ ക്ലീന്‍ ഷീറ്റ് അങ്ങനെ ഒട്ടേറെ ക്ലബ്ബ് റെക്കോര്‍ഡുകളും വുകമനോവിച്ചിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തിരുന്നു.താരങ്ങളെ നിലനിര്‍ത്തുന്ന കാര്യങ്ങളും,പുതിയ താരങ്ങളുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനം ഉടനെ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.